Friday, June 20, 2008

നാട്ടുവഴികളിലൂടെ...

അരുണോദയം അതിന്റെ മാസ്മരികതിയില്‍ തലോടുന്നതിന്റെ നിര്‍വൃതിയിലാണ് ഞാനുണര്‍ന്നത്. നാട്ടിലെ പ്രഭാതത്തിനു തന്നെ പ്രത്യേക ചാരുതയാണ്.




നേര്‍ത്ത തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങാനാണു തോന്നുക. വേണ്ട, മടിപിടിച്ചിരുന്നാല്‍ പണികളൊന്നും നടക്കില്ല. അടുക്കളയിലെത്തുമ്പോള്‍ത്തന്നെ ദോശയുടെ മണം കിട്ടി. അടുക്കളപ്പുറത്തുണ്ടാക്കിയ കാന്താരി മുളകും നാളികേരവും കൂട്ടി അമ്മിയില്‍ അരച്ചുണ്ടാക്കിയചമ്മന്തി കണ്ടതും എന്റെ വായില്‍ വെള്ളമൂറി.


പ്രഭാതഭക്ഷണവും കഴിഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോഴാണ് ഉമ്മറവാതില്‍ കണ്ണില്‍‌പ്പെട്ടത്.

“ഇതെന്താമ്മേ ഈ വാതിലില്‍ ചാണകം?”


“ അത് കതിരു വെച്ചതാ”


“ അതെന്താ കതിരുവെയ്ക്കല്‍? “


“കര്‍ക്കിടകത്തില്‍ കറുത്തവാവ് കഴിഞ്ഞു വരണ ഞായറാഴ്ചയാ കതിരു വെയ്ക്കുന്നത്”


“അതെന്താ ഞായറാഴ്ചയ്ക്കിത്ര പ്രത്യേകത?”


“അതാണ് കണക്ക് അല്ലെങ്കില്‍ മുഹൂര്‍ത്തം നോക്കി നല്ല ദിവസം കാണണം. കര്‍ക്കിടകം ദുരിതത്തിന്റെ മാസമാണല്ലോ. അതു കഴിഞ്ഞാപ്പിന്നെ ഓണവും അങ്ങെത്തും. അതുകൊണ്ട് കൃഷിക്കാരും ഗ്രാമത്തിലെ എല്ലാവരും അന്നേ ദിവസം കതിര് പൂജയ്ക്കു വെയ്ക്കും അമ്പലത്തില്‍. പൂജിച്ച കതിരുകളുടെനടുക്ക് ചാണകം ചേര്‍ത്ത് വീടിന്റെ വാതിലില്‍ പതിപ്പിക്കും. കൂടെ അരിമാവ് കൊണ്ട് അണിയുകയും ചെയ്യും. പുത്തരി കൊണ്ട് പായസം നേദിക്കും.പുത്തരിയില്‍ കല്ലുകടി എന്ന് കേട്ടിട്ടില്ലേ“






വിവരണം നല്ല കൌതുകം തോന്നി. വാതിലിനടുത്തെത്തി ഉണങ്ങിത്തുടങ്ങിയ കതിരുകളെ മെല്ലെ തോട്ടു നോക്കി.


‘ഇല്ലം നിറ വല്ലം നിറ‘ പാട്ടുകള്‍ ദൂരെ എവിടെനിന്നോ കേള്‍ക്കുന്നപോലെ ...



മതിലിനരികിലൂടെ നടന്ന് മഞ്ഞര്‍ളിപ്പൂക്കളുടെ സൌന്ദര്യം ആസ്വദിച്ച് നില്‍ക്കുമ്പോഴാണ് അമ്പലക്കെട്ടിനകത്ത് പന്തലുയരുന്നത് കണ്ടത്. മുന്‍പൊരിക്കല്‍ ഇതേ പന്തലിലിരുന്ന്ഓട്ടന്‍ തുള്ളല്‍ കണ്ടതോര്‍ത്തു.


മുഖത്ത് പലനിറങ്ങളിലുള്ള ചായങ്ങളൊക്കെ തേച്ച്, നെഞ്ചില്‍ കുറെ ആഭരണങ്ങളുമണിഞ്ഞ് തോരണം തൂക്കിയപോലെയുള്ള പാവാട അരയിലിട്ട് തുള്ളല്‍ക്കാരനെത്തും നേരത്തേ. മുന്‍പില്‍ തന്നെ സീറ്റുറപ്പിച്ച് തുള്ളന്‍
കാണാനിരിക്കാറുണ്ടായിരുന്നു അന്നൊക്കെ. തികച്ചും നര്‍മ്മത്തിലൂടെ സമകാലിക പ്രശ്നങ്ങളെ സയോജിപ്പിച്ച് ആക്ഷേപഹാസ്യത്തോടെ അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ അവതരണം കൊണ്ട് തന്നെ വ്യത്യസ്തമാണ്. കഥകളിയെ അനുസ്മരിപ്പിക്കുന്ന മുഖച്ഛായങ്ങള്‍ ,വര്‍ണ്ണാഭമായ അലങ്കാരങ്ങള്‍ എന്നിവയിലൂടെത്തന്നെ തുള്ളല്‍ക്കാരന്‍ കാണികളെ കയ്യിലെടുക്കുന്നു. വേഗത്തിലുള്ള തുള്ളല്‍പ്പാട്ടില്‍ ചടുലത വിസ്മയം തീര്‍ക്കുന്നു. രാഷ്ട്രീയം, പ്രശസ്തവ്യക്തികള്‍ തുടങ്ങീ കാണികളെ വരെ ആക്ഷേപിക്കാറുണ്ട്. ഏറെ രസകരമായ തുള്ളലില്‍ കാണികള്‍ ആര്‍ത്തുചിരിക്കുമ്പോഴും തുള്ളല്‍ക്കാരന്റെ മുഖഭാവങ്ങള്‍ക്ക് ചാരുതയേറെ...


“നാരയണ ജയ നാരയണ ജയനാരയണ ജയ നാരയണ ജയ“ എന്ന് തുള്ളല്‍ക്കാരന്‍ പാടുമ്പോള്‍ കാണികളുടെ ചുണ്ടിലും അതേ വരികള്‍ വിടര്‍ന്നിരിക്കും. അവിടെയാണ് ആ കലയുടെ വിജയവും!


ഓരോന്നാലോചിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല.അമ്മ അന്വേഷിക്കുന്നുണ്ടാവും.തിരികെ നടന്ന് വീട്ടിലെത്തി. മഴത്തുള്ളികളുടെ താളമില്ലാതെ നടുമുറ്റം അലസമായ് കിടക്കുന്നു. മഴ സുന്ദരിയാകുന്നത് ആ തുള്ളികള്‍ നടുമിറ്റത്ത് താളംചവിട്ടുമ്പോഴാണെന്നു തോന്നും... അവ്യക്തമായൊരു താളം





വൈകുന്നേരം കൂട്ടുകാരിയുമൊത്ത് പല്ലാവൂരിലേയ്ക്ക് പോയി, അവിടെ അമ്പലത്തില്‍ തൊഴാന്‍. പല്ലാവൂര്‍ എന്നു കേള്‍ക്കുമ്പോഴേ ആദ്യമോര്‍ക്കുന്നത് ചേണ്ടമേളമാണ്. ഒത്തിരി തവണ കണ്ടിരിക്കുന്നു എല്ലാം. തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം, കുഴല്‍, ശംഖ് എന്നിവയുടെ മാസ്മരികപ്രകടനം!ഒരു കയ്യില്‍ മാത്രം ചെണ്ടക്കോല്‍ പിടിച്ചുള്ള തായമ്പക. എല്ലാം ഒന്നിനൊന്നു മെച്ചം. നാട്ടിലെ കുട്ടിക്കാലം വലിയൊരു അനുഭവ സമ്പത്താണ് നല്‍കിയതെന്ന തിരിച്ചറിവില്‍ മനസ്സൊന്നു കുളിരണിഞ്ഞു. സന്ധ്യയായി പല്ലാവൂരില്‍ നിന്നും തിരിക്കുമ്പോള്‍ .


സുന്ദരമായ തീരങ്ങളൊക്കെ നഷ്ടപ്പെടുകയാണെന്ന ഓര്‍മ്മയിലാണ് പണ്ടെപ്പോഴോ നടത്തിയ നെല്ലിയാമ്പതി യാത്ര തെളിഞ്ഞുവന്നത്.



ഇവിടെ നിന്നും വളരെ അടുത്താണ് നെല്ലിയാമ്പതി. ഹരിതസൌന്ദര്യത്തിന്റെ നിസ്സീമത!പാവപ്പെട്ടവന്റെ ഊട്ടി.പാലക്കാട്ടു നിന്നും ഏകദേശം 60 കിലോമീറ്ററുണ്ടാവും അങ്ങോട്ടേയ്ക്ക്. മുന്‍പെപ്പോഴോ പോയിരുന്നു അവിടെ. വീട്ടില്‍ നിന്നും(കാക്കയൂര്‍ ) എകദേശം നാല്‍പ്പത് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ അവിടെയെത്തും. പ്രസിദ്ധമായ പോത്തുണ്ടി ഡാം ഇവിടെയാണ്.


ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ നിന്നും കാട്ടുമൃഗങ്ങളുടെ അലര്‍ച്ച കേള്‍ക്കാം. നെല്ലിയാമ്പതി എത്തുന്നതിനും മുന്‍പേ ഒരുപാടുണ്ട് കാണാന്‍. മാമ്പാറയും കേശവന്‍ പാറയും സീതാര്‍ക്കുണ്ടും അരുവികളുമൊക്കെ മനസ്സിനെ പിടിച്ചുലയ്ക്കും... ഇനിയൊരിക്കല്‍ക്കൂടി പോണം അവിടെ, മായാക്കാഴ്ചകളെ ഹൃദയത്തിലേയ്ക്കാവാഹിയ്ക്കാന്‍.

തിങ്കള്‍ പുഞ്ചിരിക്കുന്നുണ്ട് മുകളില്‍, ഒരു പക്ഷേ താരങ്ങളെ കാത്തിരിക്കുകയുമാവാം






മെയ്മാസച്ചൂട് അലോസരപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു...

21 comments:

ദിലീപ് വിശ്വനാഥ് said...

ഇതിപ്പോ മനുഷ്യനെ വട്ടാക്കും. നാട്ടില്‍ പോയി ഒരു മാസം ഉണ്ടായിട്ടു ഒന്നു കറങ്ങി കാണാന്‍ സമയം കിട്ടിയില്ല. അപ്പൊ ദേ ബ്ലോഗ്ഗില്‍ എഴുതി കൊതിപ്പിക്കാന്‍ ഒരാള്‍ ഇറങ്ങിയിരിക്കുന്നു. വിടില്ല ഞാന്‍..
എന്തായാലും സംഗതി കലക്കി കേട്ടാ.

അനാഗതശ്മശ്രു said...

സുന്ദരമായ തീരങ്ങളൊക്കെ നഷ്ടപ്പെടുകയാണെന്ന ഓര്‍മ്മയിലാണ്

നന്നായിട്ടുണ്ട് പ്രിയ

ചന്ദ്രകാന്തം said...

കടന്നുപോയ കാലത്തില്‍ നിന്നും സൂക്ഷിച്ചുവച്ച ഓര്‍‌മ്മകള്‍ കൊണ്ടൊരു ഇല്ലംനിറ.
നന്നായിരിയ്ക്കുന്നൂ പ്രിയേ.

നിരക്ഷരൻ said...

സഞ്ചാരവും സാഹിത്യവും കൂട്ടിക്കലര്‍ത്തി എഴുതുന്ന സൂത്രം ഒന്ന് പറഞ്ഞ് തരണേ. ഒരു നിരക്ഷരന് പറഞ്ഞ് കൊടുത്താല്‍ പുണ്യം കിട്ടും.
:) :)

ഹരിശ്രീ said...

എത്ര മനോഹരമായ വിവരണം , ചിത്രങ്ങളും സൂപ്പര്‍.....

നാടുകാണാന്‍ കൊതിതോന്നുന്നു...

ആശംസകള്‍....

ശെഫി said...

നാട്ടിനെ ഇങനെ ഓരമിപ്പിച്ച്.....
നെല്ലിയാമ്പതിയിലേക്കും നെന്മാറ വേലക്കും ഇതുവഴി ഞാൻ വന്നിട്ടുണ്ട്..

വേണു venu said...

നന്നായിരിക്കുന്നു പ്രിയാ, ചിത്രങ്ങളും ഓര്‍മ്മകള്‍ തുള്ളിക്കളിക്കുന്ന വിവരണങ്ങളും.
ഇല്ലം നിറ വല്ലം നിറ.:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പിന്നിട്ട വഴികളും നഷ്ടമായ ദിനങ്ങളും ഓര്‍മകള്‍ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നു..
ചിത്രവും വിവരണവും നന്നായിട്ടുണ്ട്..

സഹയാത്രികന്‍ said...

ഇത് വാല്‍മീകി മാഷ് പറഞ്ഞപോലെ കൊലച്ചതിയാ...
എന്റെ പെങ്ങളേ നിന്നോട് ഞങ്ങളെന്ത് തെറ്റാടി ചെയ്തേ... ?

പോസ്റ്റ് കൊള്ളാട്ടാ
:)

അപ്പു ആദ്യാക്ഷരി said...

മഴ സുന്ദരിയാകുന്നത് ആ തുള്ളികള്‍ നടുമിറ്റത്ത് താളംചവിട്ടുമ്പോഴാണെന്നു തോന്നും... അവ്യക്തമായൊരു താളം

അവസാനത്തെ ഫോട്ടോ ഫ്ലാഷ് ഓഫ് ചെയ്തിട്ട് എടുത്തിരുന്നെങ്കില്‍ എന്നാശിച്ചുപോയി

ഹാരിസ് said...

:)

യാരിദ്‌|~|Yarid said...

പൊറ്റെക്കാടിനു ശേഷം ആരു എന്നൊരു ചോദ്യം എന്റെ മനസ്സില്‍ കുറെക്കാലമായിട്ടു ഇങ്ങനെ ചുറ്റിക്കറങ്ങിനടക്കുവായിരുന്നു.. അവസാനം ഞാന്‍ കണ്ടെത്തി... ദേ ഈ പ്രിയ..;)

Sherlock said...

രസികന്‍ വിവരണം..

പണ്ട് വീട്ടിലാര്‍ന്നപ്പോള്‍ കാലത്തുകേള്‍ക്കാറുള്ള ദോശ ചുടണ ശീ ശീ ശബ്ദോം..അതിന്റെ മണോം..എല്ലാം ന്യാപകം വന്തിട്ടാങ്കേ :)

പോത്തുണ്ടി ചെമ്പ് സ്ഥലാട്ടോ..

qw_er_ty

ശ്രീ said...

വിവരണം പെട്ടെന്നങ്ങ് അവസാനിപ്പിച്ചതു പോലെ തോന്നി.
എന്നാലും ആ ചിത്രങ്ങള്‍ക്കൊക്കെ ഒരു പ്രത്യേക ഭംഗി!
:)

സ്നേഹതീരം said...

പ്രിയപ്പെട്ട പ്രിയക്കുട്ടീ,
പോസ്റ്റ് വളരെ നന്നായീ,ട്ടോ. :)
അഭിനന്ദനങ്ങള്‍. ഹരിതകേരളത്തെക്കുറിച്ച്,
ഒരു സഞ്ചാരസാഹിത്യത്തിന്റെ ചുവടുപിടിച്ച്,
വളരെ മനോഹരമായിത്തന്നെ പ്രിയക്കുട്ടി പറഞ്ഞു. അങ്ങനെ രസകരമായി പറഞ്ഞുവന്നിട്ട്, പെട്ടെന്നെന്താ, നിര്‍ത്തിക്കളഞ്ഞത്? പോസ്റ്റ് തിരക്കിട്ട് അവസാനിപ്പിച്ചതു പോലെ തോന്നി. സാരമില്ല. ഇതിന്റെ ബാക്കി ഇനിയും നേരം‌പോലെ എഴുതി പോസ്റ്റ് ചെയ്താല്‍ മതീട്ടോ :)

ഒരുകാര്യം എഴുതാതിരിക്കാന്‍ വയ്യ, പ്രിയക്കുട്ടീ. നമ്മുടെ ഓര്‍മ്മകളിലെ കേരളമല്ല,ഇന്നുള്ളത്. ഓര്‍മ്മകള്‍ തന്നെയാണു കൂടുതല്‍ സുന്ദരം. വെറുതെ പുല്ലുപിടിച്ചുകിടക്കുന്ന പാടങ്ങളാണിവിടെ അധികവും. കൊയ്ത്തും മെതിയും അന്യമായ പാടങ്ങള്‍. പലയിടങ്ങളിലും, കാടും മേടും മലകളുമൊക്കെ കയ്യൂക്കുള്ളവര്‍ കയ്യേറീ, കോണ്‍ക്രീറ്റ്വനങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നു. വേണ്ട..ചിന്തകളെ ആവഴിക്കു തിരിച്ചു വിടാന്‍ എനിക്കിഷ്ടമില്ല. കണ്ണുകളച്ച് പ്രിയക്കുട്ടിയുടെ വരികളെ മനസ്സിലിട്ട്,ഞാനുമൊന്നിരുന്നോട്ടെ, ഇത്തിരിനേരം..

Gopan | ഗോപന്‍ said...

പ്രിയാജി,

ഈ വഴി വൈകിയെത്തിയതില്‍ ക്ഷമിക്കുക. പോസ്റ്റ് വായിച്ചു പലതവണ..പഴയ മിത്തുകളുടെ ഒരു പ്രവാഹം തന്നെ ഈ പോസ്റ്റില്‍ ഉണ്ട്. മനോഹരമായ ഈ വരികളിലൂടെ സ്വപ്നലോകത്തിലേക്കു മനസ്സു കൊണ്ടെങ്കിലും ഒരു യാത്രതരമാക്കി തന്നതിന് വളരെ നന്ദി. ചിത്രങ്ങള്‍ സുപെര്‍ബ്. ഇനി അടുത്ത യാത്ര എവിടേക്കാ ? :)

Unknown said...

suhruthey.. enikku ningale ariyilya.. pakshe write up kalakkiyitundu... - Yadu.

thoufi | തൗഫി said...

യാത്രയും സാഹിത്യവും സമ്മിശ്രമായി
സംയോജിപ്പിച്ചുള്ള ഈ കുറിപ്പ്
ഏറേ ഹൃദ്യമായി ആസ്വദിച്ചു.

ഓര്‍മ്മകളെ തിരികെത്തന്നു ഈ കുറിപ്പുകള്‍.

മുമ്പൊരിക്കല്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത്
മുഖത്ത് ഇതുപോലെ ചായം പൂശി
“എന്നാലിനിയൊരു കഥയുര ചെയ്‌വാം
എന്നാടാരും അരിശം അരുതെ..”
എന്നു തുടങ്ങുന്ന ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചതും
കൂട്ടുകാരോടൊത്ത് നെല്ലിയാമ്പതി മലകയറിയതും
മലക്കുമുകളിലിരുന്ന് നേര‍മിരുട്ടുവോളം
നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന
ഭൂമീദേവിയെ നോക്കിയിരുന്നതും..എല്ലാമെല്ലാം
തിരികെത്തന്നു ഈ പോസ്റ്റ്.

R Niranjan Das said...

sahithyam valare nannayittundu... kootinu sancharavum koodiyayappol...sangathi athigambheeram..

www.rajniranjandas.blogspot.com

Unknown said...

Nannayi aswathichu...inium ezhuthanulla karuthundavatte....

Unknown said...

Nannayi aswathichu...inium ezhuthanulla karuthundavatte....