Wednesday, April 16, 2008

യൂനിവേഴ്സല്‍ സ്റ്റുഡിയോ

ഫെബ്രുവരി പതിനാലിന്റെ തണുപ്പുള്ള രാത്രിയില്‍ ഡാല്ലസ്സ് എയര്‍പോര്‍ട്ടില്‍ നിന്നും ലോകത്തിലെ സ്വപ്നഭൂമികളിലൊന്നായ ലോസ് ആഞ്ചല്‍‌സിലേയ്ക്ക് യാത്ര തിരിക്കുമ്പോഴെ അറിയാമായിരുന്നു ഒരിക്കലും മതിവരാത്ത കാഴ്ചകളാണ് വരവേല്‍ക്കാന്‍ പോകുന്നതെന്ന്‌... ഫീനിക്സ് മലനിരകള്‍ക്കു മുകളിലൂടെയുള്ള ആകാശയാത്ര വര്‍ണ്ണനകള്‍ക്കതീതമായിരുന്നു!!!
മൂന്നര മണിക്കൂറിനുശേഷം ലോസ് ആഞ്ചല്‍‌സില്‍ ലാന്‍ഡ് ചെയ്തു. എയര്‍പോര്‍ട്ടില്‍ ഞങ്ങളേയും കാത്ത് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. നേരെ അവരുടെ വീട്ടിലേയ്ക്ക് പോയി. കൊച്ചുവര്‍ത്തമാനങ്ങള്‍ക്കും ഭക്ഷണത്തിനും ശേഷം പിറ്റേന്നത്തെ പരിപാടിയുടെ ഏകദേശരൂപം തയ്യാറാക്കി, പിന്നെ നല്ലൊരുറക്കം. രാവിലെ നേരത്തെ എഴുന്നേറ്റ് യാത്രയ്ക്ക് തയ്യാറായി. ആ നനുത്ത പ്രഭാതത്തില്‍ പുറത്തെ കാഴ്ചകള്‍ക്ക് നേരിയ മങ്ങല്‍ ... . സുഹൃത്തിന്റെ വീട്ടില്‍നിന്നും 15 മിനുറ്റ് നേരത്തെ സവാരിയ്ക്ക് ശേഷം ചെറിയൊരു കയറ്റം കയറി വണ്ടി നിന്നു. വിശ്വവിഖ്യാതമായ, സിനിമാസംരംഭങ്ങളുടെ കേന്ദ്രമായ മായികലോകത്തെത്തിയിരിക്കുന്നു. വണ്ടിയില്‍ നിന്നിറങ്ങി പ്രവേശന കവാടത്തിലെ ബോര്‍ഡ് തെല്ലൊന്നുറക്കെ വായിച്ചു “ യൂനിവേഴ്സല്‍ സ്റ്റുഡിയൊ"

ആകാംക്ഷയോടെ ഞങ്ങള്‍ ആ പടികള്‍ കയറി. ടിക്കറ്റ് കൌണ്ടറില്‍ വലിയ തിരക്ക് ഇല്ലെങ്കിലും ആളുകള്‍ വരി തീര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തശേഷം തൊട്ടപ്പുറത്തുള്ള കറങ്ങുന്ന ഗ്ലോബിന്റെയരികിലേയ്ക്ക് പോയി. യൂനിവേഴ്സല്‍ സ്റ്റുഡിയൊ എന്നെഴുതിയ ആ ഗ്ലോബിനു താഴെ വെള്ളം പുകപോലെ ഉയരുന്നുണ്ടായിരുന്നു.


വിശദമായ പരിശോധനയ്ക്കുശേഷമാണ് എല്ലാവരേയും ഉള്ളിലേയ്ക്ക് കടത്തിവിട്ടത്. ആ സ്ഥലത്തു നിന്നു തന്നെ സ്റ്റുഡിയോയുടെ ബ്രോഷറും കിട്ടി. വല്ലാതെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ടായിരുന്നു, എത്രയൊക്കെ തിരക്കുണ്ടെങ്കിലും യാതൊരു ധൃതിയും കാണിക്കാതെ ക്ഷമയോടെ തന്റെ അവസരം കാത്തുനില്‍ക്കുന്ന ആളുകള്‍. അറിയാതെ മനസ്സൊന്നു നാട്ടിലേയ്ക്ക് പോയി...


അകത്തേയ്ക്ക് കയറുന്ന സ്ഥലത്തു തന്നെ സ്റ്റാര്‍ട് ആക്ഷന്‍ കാമെറാ എന്നു അറിയാതെ പറഞ്ഞുപോകുന്ന തരം കല്പ്രതിമകള്‍ ‍ഞങ്ങളെ സ്വാഗതം ചെയ്തു.

മുന്നോട്ടുള്ള മുന്നോട്ടുള്ള നടത്തത്തിന് ഇമ്പമാര്‍ന്ന മ്യൂസിക്കും കൂട്ടിനെത്തി. പെട്ടന്നാണ് തൊട്ടപ്പുറത്ത്ആളുകള്‍ കൂടിനില്‍ക്കുന്നത് കണ്ടത്. തിരക്കിലൂടെ മെല്ലെ കണ്ണോടിച്ചു, കുട്ടികളുടെ ഇഷ്ടതാരമായ കാര്‍ട്ടൂണ്‍ കഥാപാത്രം‘ ഷ്രെക്ക് ‘കൂടെ ഫ്യോനയും.
കുറച്ചപ്പുറത്തേയ്ക്ക് മാറി, തണലില്‍ നിന്ന് ബ്രോഷറിലൂടെ കണ്ണോടിച്ച് പ്ലാനുണ്ടാക്കി. ആദ്യം തന്നെ സ്റ്റുഡിയൊ ടൂര്‍ ആകാമെന്നു കരുതി. ഇരുവശങ്ങളും ഓപ്പണ്‍ ആയ ട്രൈന്‍പോലുള്ള വണ്ടിയില്‍ കേറിയിരുന്നു. ഹോളിവുഡ് സിനിമകളുടെ സെറ്റുകളിലൂടെയുള്ള സവാരി. വണ്ടി മെല്ലെ നീങ്ങിത്തുടങ്ങി.

വിസ്മയത്തോടെ അതിലിരുന്നു പുറത്തെ കാഴ്ചകള്‍ കാണാന്‍ തുടങ്ങി. കെട്ടിടങ്ങളും വീടുകളും വമ്പന്‍ സെറ്റുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് അത്ഭുദത്തോടെ നോക്കി. ന്യൂയൊര്‍ക്ക് , കാലിഫോര്‍ണിയ തുടങ്ങിയ സിറ്റികളൊക്കെ അതേപടി ഇവിടെ ഉണ്ടാക്കുന്നു സിനിമകള്‍ക്ക് വേണ്ടി. മുന്നോട്ടു നീങ്ങിയ വണ്ടി മെല്ലെ ഇരുട്ടിലേയ്ക്ക് പ്രവേശിച്ചു. പിന്നെ പെട്ടന്ന് അവിടെ നിന്നു. മറ്റൊരു ട്രൈന്‍ തൊട്ടടുത്ത ട്രാക്കിലൂടെ സ്പീഡില്‍ വന്നു നിന്നതും മുകളില്‍ നിന്നൊരു കത്തുന്ന കാര്‍ ആ ട്രൈനുമുകളിലേയ്ക്ക് വീഴാനൊരുങ്ങി. ആക്ഷന്‍ പടങ്ങളിലെ ഒരു സീനായിരുന്നു അവിടെ അരങ്ങേറിയത്. ഗംഭീരമെന്നല്ലാതെ എന്തു പറയാന്‍ !

വീണ്ടും വണ്ടി മെല്ലെ നീങ്ങിത്തുടങ്ങി, വെളിച്ചത്തിലേയ്ക്ക്. ചെറിയൊരു കാട് പോലെ തോന്നിപ്പിക്കുന്ന സ്ഥലത്തിലൂടെ മുന്നോട്ടു നീങ്ങി. ചില ശബ്‌ദങ്ങള്‍ കേട്ടു തുടങ്ങി. അരികിലുള്ള ചെടികളൊക്കെ അനങ്ങുന്നു. ആകാംക്ഷയോടെ നോക്കിയതും ആ ചെടികള്‍ക്കിടയില്‍ നിന്നും ജുറാസ്സിക് പാര്‍ക്ക് സിനിമയിലെ കഥാപാത്രങ്ങള്‍ തലനീട്ടി. മുന്നില്‍ ഭീമാകാരമായൊരു ഡൈനോസറസ്. കുറച്ച് പേടിയോടെയും അത്ഭുതത്തോടെയുമാണ് ആ കൃത്രിമജീവികളെ നോക്കിയത്. ജുറാസ്സിക് സിനിമയില്‍ അവസാന രംഗം, കാര്‍ വലിയൊരു കൊക്കയിലേയ്ക്ക് വീഴുന്നത് അവിടെ നേരില്‍ കാണാന്‍ കഴിഞ്ഞു.

അവിടെ നിന്നും ചെറിയൊരു ഇറക്കം കഴിഞ്ഞ് രണ്ട് സൂപ്പര്‍മോഡല്‍ കാറുകള്‍ക്കരികില്‍ ഞങ്ങളെത്തി. ഇവിടെ എന്തിനാണ് നിര്‍ത്തിയത് എന്നു ആലോചിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും വലിയൊരു ശബ്ദത്തോടെ അത് രണ്ടും ഒറ്റ പറക്കല്‍ . വണ്ടിയില്‍ നിന്നും ഒരു കൂട്ട അലര്‍ച്ച ഉയര്‍ന്നു. എല്ലാരും തലയും താഴ്ത്തി സീറ്റില്‍ പതുങ്ങി. തുടര്‍ന്ന് ശബ്ദമൊന്നും കേള്‍ക്കാഞ്ഞതും മെല്ലെ തലയുയര്‍ത്തി. വായുവില്‍ നില്‍ക്കുന്ന കാറുകളെയാണ് അവിടെ കണ്ടത്. പെട്ടന്നൊരു പൊട്ടിത്തെറി, തീ പടര്‍ന്നു ആ വണ്ടികളില്‍. മിനിറ്റുകള്‍ക്കുശേഷം പഴയപടി തന്നെയായി. സിനിമകളിലെ എക്സ്പ്ലൊസിവ് സീനുകളുടെ സ്പെഷല്‍ എഫെക്റ്റ് ഡെമോ ആയിരുന്നു അത്, ദി ഫാസ്റ്റ് ആന്റ് ദ് ഫ്യൂരിയസ്. അതിശയിച്ചുപോയി!ഓരോ സിനിമകളിലും ഉപയോഗിച്ച വാഹനങ്ങള്‍ അവിടെ കാണാന്‍ കഴിഞ്ഞു. അതിന് തൊട്ടടുത്തായി ഒരു വെള്ളപ്പൊക്കത്തിന്റെ സെറ്റ് ഉണ്ടായിരുന്നു.


അവിടെ നിന്നും നേരെ പോയത് കിങ് കോങ് സിനിമയിലെ സ്‌കള്‍ ഐലന്റിലേയ്ക്കാണ്. മനോഹരമായിരുന്നു ആ കാഴ്ച.

കിങ് കോങ്ങിന്റെ ഭീമാകാരമായ ഒരു ശില്പവും അവിടെ ഉണ്ടായിരുന്നു
സ്പില്‍ ബെര്‍ഗിന്റെ വിശ്വപ്രശസ്തമായ ‘വാര്‍ ഓഫ് ദ വേള്‍ഡ്സ് ‘ എന്ന സിനിമയുടെ സെറ്റിലേയ്ക്കായിരുന്നു അടുത്ത യാത്ര. വിമാനങ്ങളും മറ്റു കുറെ വാഹനങ്ങളും തകര്‍ന്നുകിടക്കുന്നതിനിടയില്‍ നിന്നും കറുത്ത പുക ഉയരുന്നു. വല്ലാത്തൊരു കാഴ്ചയായിരുന്നു അത്! മുന്നോട്ടു നീങ്ങിയ വണ്ടിയില്‍ നിന്നും തിരിഞ്ഞുനോക്കിക്കൊണ്ടേയിരുന്നു ആ കാഴ്ച കാണാന്‍.
ചെറിയൊരു വളവു തിരിഞ്ഞതും വണ്ടി വീണ്ടും നിന്നു. വലതുവശത്തായി കുറച്ചപ്പുറത്ത് വലിയൊരു ബോര്‍ഡ്, നീലനിറത്തില്‍. കടലുകളുടെ സീനുകള്‍ എടുക്കുന്നത് ആ ബോര്‍ഡില്‍ സ്പെഷല്‍ സൌണ്ട് ഇഫെക്റ്റുകളും മറ്റും ഉപയോഗിച്ചാണത്രെ! ആര്‍ത്തിരമ്പുന്ന അറ്റ്ലാന്റിക്കും പസിഫികും പെട്ടന്നോര്‍മ്മ വന്നു. പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചെത്തി. ഇനിയുമുണ്ട് കുറെ കാണാന്‍. ലോവര്‍ ലോട്ടിലേയ്ക്കു പോകുന്ന വഴിയ്ക്ക് ഹോളിവുഡ് ഇന്റര്‍വ്യൂ, അപ്പോളോ സഹോദരന്മാര്‍,അങ്ങനെ ചില കഴ്ചകള്‍ കണ്ട് റൈഡുകള്‍ ഉള്ള ലോവര്‍ ലോട്ടിലെത്തി. ആദ്യം തന്നെ പോയത് മമ്മി റൈഡിലായിരുന്നു
ആ റൈഡ് മുഴുവനും ഇരുട്ടിലായിരുന്നു. സംഭവിക്കാന്‍ പോകുന്നത് എന്താണെന്നറിയുന്നതിന് മുന്‍പേ വേഗതയില്‍ കുതിച്ച വണ്ടി ആകാശത്തുനിന്നും താഴേയ്ക്ക് വീഴുന്നപോലെ അഗാധതയിലേയ്ക്കൊരു കുതിക്കല്‍ ! ഇടയില്‍ പ്രത്യക്ഷപ്പെടുന്ന മമ്മി സിനിമകളിലെ ഭീകരജീവികള്‍ , മുഖത്തിനടുത്ത് വന്നിളിച്ചു കാട്ടുന്ന ആഫ്റ്റര്‍ ഡെത്ത് ജീവികള്‍ , രക്തം കുടിക്കുന്ന അമാനുഷിക ജീവികള്‍ , അസ്ഥികള്‍ , തലയോട്ടികള്‍ .പരസ്പരം കാണാന്‍ പോലും കഴിയാത്തത്ര ആ ഇരുട്ടില്‍ ശരിക്കും മറ്റൊരു ലോകത്തെത്തിയപോലെ...
ആ റൈഡിനുശേഷം മെല്ലെ അടുത്തതിലേയ്ക്ക് നീങ്ങി, ജുറാസ്സിക് പാര്‍ക്‌. ഡൈനൊസറുകള്‍ വിഹരിക്കുന്ന സ്ഥലത്തിലൂടെ ആയിരുന്നു അത്. അതിവേഗതയില്‍ താഴ്ചയിലേയ്ക്ക് ഒരൊറ്റചാട്ടം ചാടുന്ന, ത്രസിപ്പിക്കുന്ന, ആ റൈഡും ഗംഭീരമായിരുന്നു.
ബാക്ക് ഡ്രാഫ്റ്റ് ആയിരുന്നു അടുത്തത്. തീപിടുത്ത സീനുകള്‍ , തീയിലേയ്ക്ക് വീഴുന്ന ആളുകള്‍ , കത്തുന്ന ഡ്രമ്മുകള്‍ അങ്ങനെയുള്ള രംഗമായിരുന്നു അവിടെ കാണിച്ചത്. അത്ഭുതം കണ്ണുകളെ മിഴിപ്പിച്ച കാഴ്ച! അതു കഴിഞ്ഞതും നേരെ പോയത് സ്പെഷ്യല്‍ എഫെക്റ്റ് സ്റ്റേജിലേയ്ക്കായിരുന്നു. അവിടെ ഉണ്ടായിരുന്നത്, സിനിമകളില്‍ ഉണ്ടാകുന്ന ശബ്ദങ്ങളുടെ പ്രദര്‍ശനമായിരുന്നു. ആളുകള്‍ ഓടുന്നത്, അലര്‍ച്ചകള്‍ , മ്യൂസിക് അങ്ങനെ ഒരുപാട്. കൂടെ, ശരീരഭാഗങ്ങള്‍ മുറിക്കുന്ന സിനിമാരംഗങ്ങള്‍ , കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ചലിക്കുന്നത് അങ്ങനെയൊരുപാട്...


സമയം ഉച്ചയായിരുന്നു അപ്പോഴേയ്ക്കും. വിശപ്പിന്റെ വിളി കേട്ടില്ല എന്നു നടിക്കാന്‍ കഴിഞ്ഞില്ല. പിസ്സയും കോളയും അകത്താക്കി യൂനിവേഴ്സല്‍ ആനിമല്‍ ആക്റ്റേഴ്സിന്റെ ഷോ നടക്കുന്ന സ്ഥലത്തേയ്ക്ക് നടന്നു. ഹോളിവുഡ് സിനിമകളില്‍ കാണുന്ന ആനിമല്‍ അഭിനേതാക്കളുടെ ആ ഷോ തമാശ നിറഞ്ഞതായിരുന്നു. അവയെ കണ്ടപ്പോള്‍ ചില സിനിമകള്‍ ‍ഓര്‍മ്മ വരികയും ചെയ്തു. പക്ഷികള്‍ പറക്കുന്നത് സിനിമകളില്‍ എങ്ങനെയെന്നു ആ ഷോയില്‍ ഉണ്ടായിരുന്നു. വലിയൊരു യന്ത്രത്തില്‍ നിന്നും അതിശക്തമായി വരുന്ന കാറ്റിനു മുന്നില്‍ പക്ഷിയെ പറക്കാന്‍ അനുവദിക്കും. മുന്നോട്ട് പറക്കാനോ, പറക്കാതിരിക്കനോ കഴിയാതെ അതിന്റെ ചിറകുകള്‍ ചലിച്ചുകൊണ്ടിരിക്കും. തികച്ചും പുതിയൊരു അറിവായിരുന്നു അത്.അവിടെ നിന്നും നേരെ ഷ്രെക്ക് 4D ഷോ കാണാന്‍ തീരുമാനിച്ചു. അര മണിക്കൂറോളം ഉണ്ടായിരുന്ന അതും വര്‍ണ്ണനകള്‍ക്കതീതം.
അതു കഴിഞ്ഞതും നേരെ ഹൌസ് ഓഫ് ഹൊറേഴ്സിലേയ്ക്കായിരുന്നു. പ്രവേശന കവാടത്തില്‍ സ്വാഗതമോതിയത് ലോകത്തെ മുഴുവന്‍ ഭയത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ട ഡ്രാക്കുള ആയിരുന്നു. ഉള്ളിലേയ്ക്ക് കടന്നതും പ്രേതലോകത്തെത്തിയപോലെ തോന്നി. മുന്നോട്ടുള്ള വഴികളെല്ലാം ഇരുട്ടില്‍ . ഇടുങ്ങിയ വഴികള്‍ , മുന്നില്‍ മുഴുവന്‍ ഗ്ലാസ്സുകള്‍ ,കണ്ണടച്ചു ഒരൊറ്റ നടത്തം. കണ്ണു തുറന്നത് മറ്റൊരു വഴിയിലെത്തിയപ്പോള്‍ . പതുക്കെ മുന്നോട്ടു നീങ്ങിയ വഴികളില്‍ മുഴുവന്‍ പ്രേതങ്ങളുടെ അകമ്പടിയായിരുന്നു. മുഖത്തുപറ്റിയ മാറാല തുടച്ചുമാറ്റി വീണ്ടും നടക്കാനാഞ്ഞതും ഞെട്ടിത്തരിച്ചു അവിടെത്തന്നെ നിന്നു. തൂക്കിയിട്ട ശവങ്ങള്‍ , അവയ്ക്കിടയിലൂടെ വേണം പോകാന്‍ . അവയെ തൊടാതെ മറുവശത്തെത്തി വേഗംനടന്നു. പതുക്കെ വെളിച്ചം കണ്ടു തുടങ്ങി. ഭയാനകതയുടെ വീട്ടില്‍ നിന്നും പുറത്തെത്തിയിരിക്കുന്നു!


പിന്നെ പോയത് ‘വാട്ടര്‍ വേള്‍ഡ്‘ എന്ന ഷോയിലേയ്ക്കാരുന്നു. മൂവായിരത്തോളം അളുകള്‍ക്ക് ഒരേ സമയം ഇരുന്ന് കാണാവുന്ന ഗാല്ലറി. മുന്നിലെ വെള്ളത്തില്‍ പല പല പുരാതനമായ സെറ്റുകള്‍, ബോട്ടുകള്‍ . ആക്ഷന്‍ സീനുകള്‍ക്ക് പ്രാധാന്യം നല്‍കിയ ഒരു കഥയെ അവിടെ പ്രദര്‍ശിപ്പിച്ചു. തീപിടുത്തം, പറന്നുയര്‍ന്ന് ക്രാഷ് ലാന്റ് ചെയ്യുന്ന ചെറിയ വിമാനം, ഫൈറ്റിങ് അങ്ങനെ ഒരുപാട് രംഗങ്ങള്‍ . സിനിമ കാണുന്ന പ്രതീതിയായിരുന്നു.


ഹോളിവുഡ് സിനിമകളിലും മറ്റും അഭിനയിക്കുന്ന നടന്മാരും നടിയും ആയിരുന്നു അവിടെ പെര്‍ഫോം ചെയ്തത്.

പിന്നെ പോയത് ടെര്‍മിനേറ്റര്‍ 2 വിന്റെ 3D ഷോയിലേയ്ക്കായിരുന്നു. അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍ തകര്‍ത്തഭിനയിച്ച ടെര്‍മിനേറ്റര്‍2 , 3D ഇഫെക്റ്റില്‍ പുതിയൊരു അനുഭവമായി. ശ്വാസമടക്കിപ്പിടിച്ചിരുന്നു ആസ്വദിച്ച നല്ലൊരു ഷോ ആയിരുന്നു അത്.

കണ്ടുകഴിഞ്ഞ അദ്ഭുതങ്ങളെപ്പറ്റി പറഞ്ഞു നീങ്ങുന്നതിനിടയിലാണ് സ്റ്റാച്ച്യൂ പോലൊരു മനുഷ്യനെ കണ്ടത്.
അങ്ങനെ ഒരുപാട് സിനിമ കഥാപാത്രങ്ങള്‍ ഇടയ്ക്കിടെ അരികിലൂടെ നടന്നു നീങ്ങുന്നുണ്ടായിരുന്നു.

ഇരുട്ടിത്തുടങ്ങിയിരുന്നു അപ്പോഴേയ്ക്കും, ചെറിയ തണുപ്പും തുടങ്ങിയിരിക്കുന്നു. വേഗം തന്നെ , അവിടെത്തന്നെയുള്ള സിറ്റിവാക്കിലേയ്ക്ക് പോയി. ഒരുപാട് ഷോപ്പുകളും, തീയറ്ററുകളും മറ്റും ഉള്ള സ്ട്രീറ്റ് ആണത്. മനുഷ്യന്‍ പറക്കുന്ന നല്ലൊരു കാഴ്ച അവിടെ കാണാന്‍ കഴിഞ്ഞു. തിരക്കേറിയ ആ സ്ട്രീറ്റിലൂടെ ഓറഞ്ച് ജ്യൂസും നുണഞ്ഞ് നടക്കുമ്പോഴാണ് അത് കണ്ടത്. ഇരുട്ടില്‍ തിളങ്ങുന്ന വലിയൊരു ഗിറ്റാര്‍
അതിന് അടുത്ത് തന്നെ 5 സെക്കന്റുകള്‍ കൂടുമ്പോള്‍ മേല്‍പ്പോട്ടുയരുന്ന വെള്ളത്തുള്ളികള്‍ . അല്പസമയത്തിനകം പ്രകാശപൂരിതമായ ആ തെരുവില്‍ നിന്നും പതുക്കെ ഞങ്ങള്‍ തിരിച്ച് നടന്നു.
രാത്രിയായിരുന്നു അപ്പോഴേയ്ക്കും. സ്റ്റുഡിയോയിലേയ്ക്ക് പ്രവേശിക്കും മുന്‍പേ ഞങ്ങളെ സ്വാഗതം ചെയ്ത യൂനിവേഴ്സല്‍ സ്റ്റുഡിയോ എന്ന ബോര്‍ഡ് അപ്പോള്‍ തിളങ്ങുന്നുണ്ടായിരുന്നു.അടുത്തുള്ള ഹില്‍ട്ടണ്‍ ഹോട്ടല്‍ ആ ഇരുട്ടിലും മിന്നിക്കൊണ്ടിരുന്നു. പതിനൊന്നു മണിക്കൂറോളം ആസ്വദിച്ച മായികലോകത്തെ വിസ്മയങ്ങള്‍ കണ്‍‌മുന്നില്‍ നിന്നും മായാതെ കിടന്നു , താഴെ കാത്തു നില്‍ക്കുന്ന സുഹൃത്തിനരികിലേയ്ക്ക് പതുക്കെ നടക്കുമ്പോഴും ...

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

85 comments:
പ്രിയ ഉണ്ണികൃഷ്ണന്‍ said...
നേര്‍ത്ത മഞ്ഞും, തണുത്ത കാറ്റും സ്വാഗതമോതിയ ലോസ്
ആഞ്ചല്‍‌സില്‍ നിന്നും , വിശ്വവിഖ്യാതമായ യൂനിവേഴ്സല്‍ സ്റ്റുഡിയോയിലേയ്ക്ക്...

April 16, 2008 6:22 PM
വാല്‍മീകി said...
ഇന്നലെ ഞാന്‍ എന്റെ തൊടിയിലൂടെ ഒന്നു നടന്നപ്പോള്‍ കണ്ട കാഴ്ച. ഇങ്ങനെ ഒരു മായിക ലോകത്ത് ചുമ്മാ നടന്ന് തിരിച്ച് വന്നു ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടല്ലോ... നല്ലൊരു യാത്രാവിവരണം!
പ്രിയയോടൊപ്പമുള്ള ഈ യാത്രക്ക് മാധുര്യമേറെ.

നന്നായി പോസ്റ്റും, പടങ്ങളും.

April 16, 2008 6:25 PM
സ്വപ്നാടകന്‍ said...
പ്രിയയുടെ പോസ്റ്റ് എനിക്കും വളരെ ഇഷ്ടപ്പെട്ടു. ഞങ്ങളെയും കൂടെക്കൂട്ടി കൊണ്ടുപോയതുപോലെ. ഇത്രയും വിശദമായെഴുതാനെങ്ങനെ ഒക്കുന്നു എന്ന് അത്ഭുതപ്പെടുന്നു. എനിക്കാണെങ്കില്‍ ഇങ്ങനൊക്കെയെഴുതാനുള്ള ക്ഷമയേയില്ല... :)

April 16, 2008 6:32 PM
സാരംഗി said...
വളരെ നന്നായിട്ടുണ്ട് പ്രിയ. ഫോട്ടോകളും വിവരണവും ഇഷ്ടപ്പെട്ടു. ഇനിയും പോരട്ടെ യാത്രാവിശേഷങ്ങള്‍...

April 16, 2008 6:42 PM
പൊറാടത്ത് said...
വളരെ നല്ല വിവരണം പ്രിയാ.. ഓരോന്നും, ശരിയ്ക്കും അന്നുഭവിച്ച പോലെ തോന്നി.

(തുടക്കത്തില്‍ ചിലയിടങ്ങളില്‍ ചെറിയ ‘പിശാചു‘കള്‍ കടന്ന് കൂടിയത് ശ്രദ്ധിയ്ക്കുമല്ലോ..)

April 16, 2008 6:55 PM
അനംഗാരി said...
കള്ളടിച്ചിരുന്നാണോ പോസ്റ്റെഴുതുന്നത്?
തുടക്കം മുഴുവന്‍ തെറ്റാണല്ലോ?
കള്ളിറങ്ങുമ്പോള്‍ തിരുത്തി പോസ്റ്റൂ:)

April 16, 2008 7:07 PM
ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...
ലോസ് ആഞ്ചത്സ് വിസ്മയങ്ങള്‍ വായിച്ച ത്രില്ലിലാണിപ്പോള്‍‍.ഇനിയും യാത്രാവിശേഷങ്ങള്‍ എഴുതുമെല്ലോ.പ്രിയകരമാകും!

April 16, 2008 7:08 PM
ശ്രീ said...
ഗംഭീരം. നിങ്ങളുടെ കൂടെ ആദ്യാവസാ‍നം ആ യാത്രയില്‍ കൂടെയുണ്ടായിരുന്നതു പോലെ...

യൂണിവേഴ്സല്‍ സ്റ്റുഡിയോയില്‍ ഒരു യാത്ര തരപ്പെടുത്തിയതിനു നന്ദി.
:)

April 16, 2008 7:36 PM
പാമരന്‍ said...
തേങ്ക്യു, തെങ്ക്യു.. ഇനീപ്പ പ്ലെയിന്‍ കാശും ടിക്കറ്റു കാശും പോക്കറ്റിത്തന്നെ ഇരിക്കുമല്ലോ.. :)

നല്ല വിവരണം

April 16, 2008 8:19 PM
jithan said...
രാവിലെ തന്നെ യൂണിവേഴ്സ്സല്‍ സ്റ്റുഡിയോവിലേയ്ക്ക് യാത്ര പോയ അനുഭവം...ഹൃദ്യമീ യാത്രാവിവരണം....നന്നായി....വളരെയേറെ..

April 16, 2008 8:28 PM
അനാഗതശ്മശ്രു said...
ഫെബ് 14 ന്റെ പ്രത്യേകതയോര്‍ ത്തു..പ്രിയനോടൊപ്പം പ്രിയ മായികലോകത്തു...
വിവരണവും പടങ്ങളും അതി ഗം ഭീരം

April 16, 2008 8:39 PM
ശ്രീനാഥ്‌ | അഹം said...
എനിക്ക്‌ മതിയായില്ലാ... കുറച്ചൂടെ കൂടുതലായി വിവരിക്കാമായിരുന്നില്ലേ...

ഇനി എന്നാണാവോ ഞാന്‍ അങ്ങോട്ടൊക്കെ... എതായാലും ഇത്രയെങ്കിലും ഇപ്പൊ ഒത്തല്ലോ...

നന്നായി ട്ടോ...

April 16, 2008 8:51 PM
ഇത്തിരിവെട്ടം said...
നല്ലവിവരണം... യൂണിവേഴ്സല്‍ സ്റ്റുഡിയോയില്‍ ചുറ്റിയടിച്ച് വന്ന പോലെ...

April 16, 2008 9:17 PM
വര്‍ക്കിച്ചന്‍ : DudeVarkey said...
ഒരു മേഖലയും വെറുതെ വിടാന്‍ ഉദ്ദേശ്ശമില്ലാ അല്ലേ പ്രിയ ചേച്ചി??? എന്തായാലും സന്തോഷം, നന്നായിട്ടുണ്ട്‌:) ഇനി എന്നതാ അടുത്ത സംരംഭം???

പിന്നെ ഞാന്‍ ചായ കുടിക്കാന്‍ ഇടക്കിടെ അവിടെ പോകാറുള്ളതു കൊണ്ട്‌ അത്ര പുതുമ തോന്നീല്ല എന്നു മാത്രം, വിമാനം എന്നു പറഞ്ഞാല്‍ പരുന്തിന്റെ വല്യപ്പനാണെന്നു കരുതിയിരിക്കുന്നവര്‍ക്കും ഹോളിവുഡ്ഡെന്നാല്‍ റബ്ബ്‌വുഡ്ഡുപോലെ എന്തോ സാധനമാണെന്ന് വിചാരിക്കുന്നവര്‍ക്കും(എന്റെ കാര്യം അല്ലാ കേട്ടോ, ഞാന്‍ ഇക്കാര്യത്തിലൊക്കെ വല്ല്യ പുള്ളിയല്ലേ) വീട്ടില്‍ ഇരുന്നു ചുളുവില്‍ യൂണിവേഴ്സല്‍ സ്റ്റുഡിയോ കാണാന്‍ പറ്റി.

April 16, 2008 9:25 PM
കൊച്ചുത്രേസ്യ said...
നല്ല വിവരണം..ശരിക്കും നേരിട്ടു കാണുന്നതു പോലെ തന്നെ തോന്നി..

April 16, 2008 9:33 PM
അത്ക്കന്‍ said...
മായീകലോകത്തിലെ കാഴ്ചകള്‍ക്ക് കണ്‍കുളിര്‍മ്മ നല്‍കിയതിന് നന്ദി.

April 16, 2008 9:47 PM
വേതാളം.. said...
നല്ല യാത്രാനുഭവം മാഷെ
ഇനിപ്പൊ അവിടെ പോണ്ടാലൊ

April 16, 2008 9:53 PM
കുട്ടിച്ചാത്തന്‍ said...
ചാത്തനേറ്:വിവരണം നന്നായി. ചിലതൊക്കെ വായിക്കുമ്പോള്‍ അതിന്റെയൊക്കെകൂടി ഫോട്ടോ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു.

April 16, 2008 9:59 PM
അപ്പു said...
പ്രിയാ..

യൂണിവേഴ്സല്‍ സ്റ്റുഡിയോ ഒന്നു കറങ്ങിക്കണ്ടതുപോലെയുണ്ടായിരുന്നു. പക്ഷേ ഇത്രയും ഓടിച്ചങ്ങു പറയേണ്ടായിരുന്നു. കുറേക്കൂടെ വിവരങ്ങള്‍ ആകാമായിരുന്നു.

April 16, 2008 10:16 PM
കണ്ണൂരാന്‍ - KANNURAN said...
കാശൊന്നും ചിലവാക്കാതെ ഒരു യാത്ര തരപ്പെട്ടു. വിവരണം നേരില്‍ കാണുന്ന പോലെ തോന്നിപ്പിച്ചു.

April 16, 2008 10:20 PM
സുബൈര്‍കുരുവമ്പലം said...
ഗംഭീരം

April 16, 2008 10:23 PM
Rare Rose said...
പ്രിയേച്ചീ..,യാത്രാവിവരണം നന്നേ രസിച്ചു..ഇതുവരെ പറഞ്ഞു മാത്രം അറിവുള്ള ആ മായികലോകത്തേക്കു എന്നെ കൈ പിടിച്ചു കൂട്ടിക്കൊണ്ടു പോയ പോലെ...ഓരോന്നും ഇത്ര ക്ഷമയോടെ ഞങ്ങള്‍ക്കു വേണ്ടി വിവരിച്ചു തന്നതിനു ഒരുപാട് നന്ദി..ഇതു വായിച്ചപ്പോള്‍ ആ മമ്മികളെം,ഡ്രാകുളേനേം,ഡൈനോസറിനേം ഒക്കെ കാണാന്‍ കൊതിയാവണു..

April 16, 2008 10:55 PM
യാരിദ്‌|~|Yarid said...
നന്നായിരിക്കുന്നു പ്രിയ. അടിപൊളിയായി എഴുതി..:)

April 17, 2008 12:39 AM
എം.എച്ച്.സഹീര്‍ said...
നല്ല വിവരണം..,പോസ്റ്റ് എനിക്കും വളരെ ഇഷ്ടപ്പെട്ടു. ഞങ്ങളെയും ആ യാത്രയില്‍ കൂടെയുണ്ടായിരുന്നതു പോലെ...

April 17, 2008 1:14 AM
പൈങ്ങോടന്‍ said...
കലക്കന്‍ വിവരണവും ചിത്രങ്ങളും.
ഞാനിതൊക്കെ ഒന്നുപോയി കണ്ട് ഒരു നെടുങ്കന്‍ യാത്രവിവരണം എഴുതാന്‍ പ്ലാനിട്ടിരിക്കായിരുന്നു..ശൊ. ഇനി എടുത്തുവെച്ച ആ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാം.അല്ലാതെന്തു ചെയ്യാനാ
പകരം ചിത്രാഞ്ജലി സ്‌റ്റുഡിയോ ഒന്ന് വിസിറ്റ് ചെയ്ത് അതിനെക്കുറിച്ച് രണ്ടുവാക്കെഴുതിക്കളയാം ;)

April 17, 2008 2:07 AM
ഉപാസന | Upasana said...
PriyEchchi,

Good Pics and description
congratulations
:-)
upaasana

April 17, 2008 2:31 AM
RaFeeQ said...
നന്നായിട്ടുണ്ട്‌.. നല്ല വിവരണം.. ഫോട്ടോയും കൊള്ളാം.. :)

April 17, 2008 3:10 AM
മൂര്‍ത്തി said...
നന്നായിട്ടുണ്ട്..ചിലയിടത്ത് ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് എനിക്കും തോന്നി..

April 17, 2008 3:28 AM
നിരക്ഷരന്‍ said...
എനിക്ക് പറയാനുള്ളത് പാമരനും, വേതാളവും പറഞ്ഞു. നന്ദീണ്ട്ട്ടോ പ്രിയേ :)

April 17, 2008 3:48 AM
വിനോജ് | Vinoj said...
അടിപൊളി വിവരണം. ഫോട്ടോസ് കുറച്ചു കൂടി ആകാമായിരുന്നു.

April 17, 2008 3:55 AM
ഹരിശ്രീ said...
പ്രിയാ,

നല്ല പോസ്റ്റ്... മികച്ച ചിത്രങ്ങളും വിവരണങ്ങളും...

ആശംസകള്‍....

:)

April 17, 2008 4:21 AM
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...
പ്രിയെ കാണാത്ത കാഴ്ച്ചകള്‍ കാണാനും കേള്‍ക്കാത്തവ കേള്‍ക്കാനും കഴിയുന്നു.വളരെ മനോഹരമായിട്ടുണ്ട് എന്നു പറഞ്ഞാല്‍ അതൊരു വിശേഷണമാവില്ല.അതെ ഇതു നമ്മുടെ കാപ്പു
കാണണ്ട അയ്യാളവിടെ ഷാപ്പ് തുടങ്ങി കളയും

April 17, 2008 5:42 AM
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...
കൊള്ളാമല്ലോ പ്രിയെ അവിടെ പോകാന്‍ എന്നേലും സാധിക്കുമോ ആവോ

April 17, 2008 5:44 AM
kaithamullu : കൈതമുള്ള് said...
കുറച്ച് നാളുകളായി ‘യൂണിവേഴ്സല്‍ സ്റ്റുഡിയൊ’യില്‍ പോണം എന്ന് കുടുംബം വാശി പിടിക്കാന്‍ തുടങ്ങിയിട്ട്. അതിനാല്‍ തന്നെ ഈ പോസ്റ്റിന് നന്ദി, പ്രിയാ!

(മോനും മോള്‍ക്കും ഇതിന്റെ ലിങ്ക് അയച്ച് കൊടുക്കുന്നു. പത്നിയെക്കോണ്ട് നിര്‍ബന്ധിച്ച് വായിപ്പിക്കയും ചെയ്യും. തീര്‍ന്നില്ലേ കാര്യം!)

April 17, 2008 5:57 AM
കുഞ്ഞന്‍ said...
വളരെ കൌതുകത്തോടെ വായിച്ചു.. യാത്രയില്‍ കൂടെ വന്ന് കണ്ടതുപോലെ..!

നിര്‍ത്തി നിര്‍ത്തി പറയാമായിരുന്നു.. പതിനൊന്നു മണിക്കൂര്‍ പതിനൊന്ന് പോസ്റ്റിലാക്കാമായിരുന്നു..

April 17, 2008 6:36 AM
..വീണ.. said...
വിവരണം രസകരം.. ഒക്കെ ഒന്നു ചുറ്റിക്കണ്ട പ്രതീതി..

April 17, 2008 6:45 AM
sivakumar ശിവകുമാര്‍ ஷிவகுமார் said...
Thanks a lot for this nice interesting post.

April 17, 2008 7:03 AM
വേണു venu said...
കാണാന്‍ കൊതിക്കുന്ന പല സ്ഥലങ്ങളിലേയ്ക്കും പ്രിയ കൈ പിടിച്ചു കൊണ്ടു പോയി. രസികന്‍ വിവരണങ്ങളും ചിത്രങ്ങളും. നന്ദി.:)

April 17, 2008 7:27 AM
പപ്പൂസ് said...
നല്ല വിവരണവും ചിത്രങ്ങളും പ്രിയേ. ഇതൊക്കെ ഞങ്ങളെക്കൂടി കാണിച്ചതിന് നന്ദി. :-)

April 17, 2008 7:35 AM
പ്രിയ ഉണ്ണികൃഷ്ണന്‍ said...
വാല്‍മീകി,സ്വപ്നാടകന്‍,സാരംഗി,പ്രദീപ് കുമാര്‍,ശ്രീ,പാമരന്‍,ജിത്തന്‍,അനാഗതശ്മശ്രു,ശ്രീനാഥ്,ഇത്തിരിവെട്ടം, കൊച്ചുത്രേസ്യാ,അത്ക്കന്‍,വേതാളം,കണ്ണൂരാന്‍,സുബൈര്‍, റോസ്,യാരിദ്, സഹീര്‍,പൈങ്ങോടന്‍,ഉപാസന,റഫീക്ക്,നിരക്ഷരന്‍,വിനോജ്,ഹരിശ്രീ,അനൂപ്,കുഞ്ഞന്‍,വീണ,ശിവകുമാര്‍,വേണു,പപ്പൂസ്, നന്ദി

പൊറാടത്ത്, പിശാചിനെ ഓടിച്ചു വിട്ടു

അനംഗാരി മാഷെ, കള്ളിറങ്ങി.ഒക്കെ ശര്യാക്കി

വര്‍ക്കിച്ചോ,ഒള്ളതു തന്നെ. എല്ലാ മേഖലേലും കൈവെച്ച് കൈവെച്ച് അവസാനം നാട്ടരു കൈവെയ്ക്കാതിരുന്നാ മതി

കുട്ടിച്ചാത്താ, ഏതു ഫോടോയാ വേണ്ടത്? ഉണ്ടെങ്കില്‍ അയച്ചു തരാം

അപ്പു മാഷെ, ഓടിച്ചു പറഞ്ഞില്ല്യ. കൂടുതലും റയ്ഡുകളാണ്, അത് പറയാനും പറ്റില്ല, കാണാനും പറ്റില്ല.അനുഭവിക്കുക തന്നെ വേണം

മൂര്‍ത്തീ, ഏത് ഫോടോ ആണെന്നു പറയൂ

കൈതമുള്ളേ, സ്വന്തം കാര്യം തീരാതെ നോക്കണെ

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി!

April 17, 2008 9:42 AM
ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...
പ്രിയാ അസൂയ തോന്നുന്നു. :) ഹോളിവുഡിലെ പ്രശസ്തമായ സ്ഥലങ്ങളില്‍ എനിക്കൊന്നും ഈ ജന്മത്ത് പോകാന്‍ പറ്റുമോ. നല്ല വിവരണം. ഇതിലൂടെയെങ്കിലും അവിടെയൊക്കെ ചെന്നൊരു പ്രതീതി തോന്നി. നന്ദി.

April 17, 2008 9:57 AM
കാപ്പിലാന്‍ said...
കണ്ടോ നാട്ടാരെ ..എന്‍റെ ആദ്യ സിനിമ ആയ " ആരട വീര പോരിനു വാടാ " എന്നതില്‍ പ്രയമ്മ ആയി അഭിനയിച്ചു ..ഇതാ ഇപ്പോള്‍ പ്രിയ ഹോളിവുഡ് വാതിക്കല്‍ വരെ എത്തി .പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്‍ക്കുന്നത്‌ ...
നല്ല വിവരണം .അപ്പോള്‍ ,ഗവിത ,ഗത ,യാത്ര വിവരണം ..ഇനി എന്താണ് അടുത്തത് ?

April 17, 2008 1:09 PM
ശ്രീവല്ലഭന്‍. said...
നല്ല ചിത്രങ്ങളും വിവരണവും :-)

April 17, 2008 4:49 PM
മലബാറി said...
nice fotos and discriptions

April 17, 2008 10:31 PM
പുടയൂര്‍ said...
പ്രിയാ...
ഒരു നല്ല യാത്രാനുഭവം പകര്‍ന്നു തന്നു.

April 18, 2008 1:22 AM
മുരളീകൃഷ്ണ മാലോത്ത്‌ said...
ഫോട്ടോകളും വിവരണവും ഇഷ്ടപ്പെട്ടു.
ഒരു യാത്ര തരപ്പെടുത്തിയതിനു നന്ദി...

April 18, 2008 3:07 AM
കുറ്റ്യാടിക്കാരന്‍ said...
ഭ്യൂട്ടിഫുള്‍...

April 18, 2008 3:40 AM
SUNISH THOMAS said...
അവിടെ സ്റ്റുഡിയോയുടെ ഗേറ്റിനു തൊട്ടുപുറത്ത് ചായക്കട നടത്തുന്ന വര്‍ക്കിച്ചേട്ടനെ അറിയുമോ? ഞങ്ങളുടെ അയലോക്കംകാരനാ... ഞാന്‍കുറച്ചുകാലം അവിടെ സപ്ളയര്‍ ആയിരുന്നു. മദാമ്മമാരെ കാണുന്നതെ വെറുപ്പായതു കൊണ്ടു ജോലി രാജിവച്ചുതരിച്ചു പോരുകയായിരുന്നു. ഇവിടെയാണേല്‍ സുഖമാ....പശുവിന്റെ ചാണകം വാരിയാലെന്താ, വൈകിട്ടു രണ്ടെണ്ണം വീശിസുഖമായിട്ടു കൊതുകു കടിയറിയാതെ ഉറങ്ങാമല്ലോ.....


പോസ്റ്റ് ഇസ്ടപ്പെത്തു....

April 18, 2008 4:03 AM
ബയാന്‍ said...
പ്രിയ ; ഇത്ര നന്നായി എഴുതിയാല്‍ പിന്നെ വായിക്കുന്നവര്‍ക്കു അവിടെ പോകണമെന്ന ആഗ്രഹം ഇല്ലാതാവും. അവിടെ ചക്കയുണ്ടു തേങ്ങയുണ്ടു എന്നൊക്കെ പറഞ്ഞു ഒരു ക്ലു കൊടുത്താല്‍ മതിയായിരുന്നു. :)

April 18, 2008 7:13 AM
ജിഹേഷ് said...
nice post :)

April 18, 2008 7:34 AM
മിന്നാമിനുങ്ങുകള്‍ //സജി.!! said...
യാത്രാ വിവരണത്തിനു ഇത്തിരി വൈകിയാണല്ലൊ മാഷെ എത്താന്‍ പറ്റിയത്..ഇനിയിപ്പൊ ഞാന്‍ എന്തുട്ട് പറയാനാണിഷ്ടാ..
എല്ലാവരും അഭിപ്രായിച്ചുകഴിഞ്ഞില്ലെ,,,,,കാപ്പിത്സ് പറഞ്ഞപോലെ ഹോളിവുഡ് തരംങ്കമാക്കാനുള്ള പരുപാടിയാണല്ലെ.. ഹ്മം ഹ്മം ഗൊള്ളാം ഗൊള്ളാം .. ആ പിന്നെ പ്രിയയുടെ തോളില്‍ കൈയ്യിട്ട് നില്‍കുന്ന ആ ചേട്ടന്‍ ഗൊള്ളാം കെട്ടാ ഹിഹി.. ഞാന്‍ ഇവിടെ വന്നിട്ടില്ല കണ്ടിട്ടില്ല,വായിച്ചില്ല,

April 18, 2008 9:28 AM
ഹരീഷ് തൊടുപുഴ said...
സുന്ദരം, അതി മനോഹരം!!!......ഇത്രയും നേരം മായികലോകത്തായിരുന്നു.....നന്ദി

April 18, 2008 9:37 AM
ഭൂമിപുത്രി said...
നന്നായി ആസ്വദിച്ചു പ്രിയ,നന്ദിട്ടൊ

April 18, 2008 10:38 AM
വര്‍ക്കിച്ചന്‍ : DudeVarkey said...
സുനീഷ്‌ ചേട്ടനു മദാമ്മമാരെ ഇഷ്ടമല്ലാഞ്ഞിട്ടല്ലാ, മദാമ്മമാര്‍ക്കു പുള്ളിക്കാരന്റെ ആ എലി പുന്നെല്ലു കാണുമ്പോഴത്തെ നോട്ടം പോലുള്ള നോട്ടോം സ്വഭാവോം ഇഷ്ടപ്പെടാഞ്ഞിട്ടാ. പിന്നെ അവിടേ ABCD(American Bathroom Cleaning Dept.) ആയിരുന്നേല്‍ ഇവിടെ PTMS (Pashu Thozhuthu Maintenance Service). രണ്ടായാലും പുള്ളിക്കു ഒരുപോലാ...

April 18, 2008 9:24 PM
My......C..R..A..C..K........Words said...
yathrayude sukham anubhavichu...

April 18, 2008 9:52 PM
My......C..R..A..C..K........Words said...
യാത്രയില്‍ കൂടെ വന്ന് കണ്ടതുപോലെ.......

April 18, 2008 9:53 PM
നിലാവര്‍ നിസ said...
അവിടെയാകെ കണ്ട പോലെ... നല്ല വിവരണം.

April 19, 2008 12:19 AM
TESSIE | മഞ്ഞുതുള്ളി said...
loved the pics ... esply the shrek's

chk out the theme of കൂയ്!!!!!

April 19, 2008 12:27 AM
G.manu said...
ശരിക്കും ഒരു സ്വപ്നഭൂമിയിലേക്ക് നയിച്ചു ഈ പോസ്റ്റ്..

ഹോളിവുഡ് വിവരണം അതിഗംഭീരം

അടുത്തത് ഉടനെ..കാത്തിരിക്കുന്നു

April 19, 2008 2:57 AM
സ്നേഹതീരം said...
നല്ലൊരു സവാരിയ്ക്ക് കൂടെക്കൂട്ടിയതിനു നന്ദി, പ്രിയക്കുട്ടീ.

April 19, 2008 3:00 AM
കാവലാന്‍ said...
നല്ല വിവരണം പ്രിയ.
'സ്വപ്നഭൂമി'എന്നൊക്കെ വച്ചാല്‍ ഇങ്ങനെ വേണം.

April 19, 2008 4:10 AM
ഗീതാഗീതികള്‍ said...
എനിക്കു പ്രിയയോട് അസൂയ...
നല്ല പോസ്റ്റ് പ്രിയേ.

April 19, 2008 5:09 AM
സര്‍ഗ്ഗ said...
പ്രിയ ചേച്ചി നല്ലരസമുണ്ടു വായിക്കാന്‍...........അവിടെ പോയി വന്ന പോലേ...........:):):):):)

April 19, 2008 5:31 AM
Manu said...
വളരെ നന്നായിട്ടുണ്ട്‌.
Manu.Abudhabi.

April 19, 2008 11:30 PM
ശരത്‌ എം ചന്ദ്രന്‍ said...
നല്ല ഒരു യാത്രാ വിവരണം....
നന്ദി.....

April 20, 2008 6:36 AM
യാഥാര്‍ത്ഥ്യന്‍ - V. S.Kochukrishnan said...
പ്രിയ
ഹോളിവുഡ്‌ കുറെയൊക്കെ ചുറ്റിക്കാണാന്‍ സാധിച്ചതുപോലെ തോന്നി.
ദിനവും നിങ്ങളുടെ യൊക്കെബ്ലൊഗ്‌ സന്ദര്‍ശിക്കാന്‍ സാധിക്കാറില്ല. എങ്കിലും യാഥാര്‍ഥ്യം കൂടി അറിയുമല്ലോ!!!!!

April 20, 2008 11:57 AM
smitha adharsh said...
"മായിക ലോകത്തേക്ക്" കൂട്ടികൊണ്ടു പോയതിനു...നന്ദി...നല്ല യാത്രാവിവരണം..

April 21, 2008 10:51 AM
kilukkampetty said...
അടി പൊളി.പെട്ടന്നു പറഞ്ഞു തീര്‍ത്തപോലെ തോന്നി.നല്ല പോലെ വിശദമാക്കി ഒരു അഞ്ചു പോസ്റ്റ് എങ്കിലും ആക്കാമായിരുന്നു. ഇനി ആയാലും മതി.വിശദമായ് ഒരു പോസ്റ്റ് കാത്തിരിക്കുന്നു.

April 21, 2008 8:09 PM
അപര്‍ണ്ണ said...
കുറച്ച്‌ ദിവസം മുന്‍പ്‌ ഓടിച്ച്‌ വായിച്ചു, ഇപ്പോ വീണ്ടും. നല്ല വിവരണം!

April 22, 2008 4:44 AM
അമൃതാ വാര്യര്‍ said...
നന്നായിരിക്കുന്നു...പ്രിയ...
രസകരമായ യാത്രാവിവരണം തന്നെട്ടോ.....
അവിടെയൊക്കെ വന്നുകണ്ട പ്രതീതിയുണ്ട്‌... വായിച്ചുകഴിഞ്ഞപ്പോള്‍....

April 22, 2008 7:09 AM
ബാജി ഓടംവേലി said...
നല്ല പടങ്ങളും......
നല്ല വിവരണവും........
ശരിക്കും നേരിട്ടു കാണുന്നതു പോലെ.....

April 22, 2008 8:35 AM
പ്രിയ ഉണ്ണികൃഷ്ണന്‍ said...
ഏറനാടന്‍,ശ്രീവല്ലഭന്‍,മലബാറി,പുടയൂര്‍,മുരളീകൃഷ്ണ,കുറ്റ്യാടിക്കാരന്‍,ബയാ‍ന്‍,ജിഹേഷ്,സജി,ഹരീഷ്,ഭൂമിപുത്രി, My CRACK words,നിലാവര്‍നിസ, മഞ്ഞുതുള്ളി,മനൂജി,സ്നേഹതീരം,കാവലാന്‍,ഗീതാഗീതികള്‍,സര്‍ഗ്ഗ,മനു,ശരത്,യാഥാര്‍ത്ഥ്യന്‍,സ്മിത,കിലുക്കാമ്പെട്ടി,അപര്‍ണ്ണ,അമൃത,ബാജി ഓടംവേലി വളരെ നന്ദി

കാപ്പിലാനച്ചായോ കഥ കവിത യാത്രാവിവരണം പാരഡി ഫോടോസ് ഇനി ഏതേലും ഉണ്ടേല്‍ പറ. നാട്ടാരുടെ തല്ലു കിട്ടീട്ട് കുറെയായി

വര്‍ക്കിച്ചാ, അത്രയ്ക്ക് വേണോ...സുനീഷ്, ഒരു മദാമ്മയെ പറ്റിച്ച് നാടുവിട്ടൊരാളെപ്പറ്റി അവിടെയൊരു കഥ കേട്ടിരുന്നു. ഇപ്പൊ ആളെ പിടികിട്ടി.

April 22, 2008 12:29 PM
Kichu & Chinnu | കിച്ചു & ചിന്നു said...
അസൂയ !! ഏനിക്കും കാണണം അവിടമൊക്കെ

April 22, 2008 10:42 PM
നന്ദകുമാര്‍ said...
ആഹാ...കൊതിപ്പിക്കുന്ന വിവരണം. എന്റെയൊക്കെ ഒരു സ്വപ്നഭൂമിയിലേക്ക് വിവരണത്തിലൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഒപ്പം ഇതൊക്കെ തനിക്കാസ്വദിക്കാന്‍ കഴിഞ്ഞതിലും എനിക്കു കഴിയാത്തതിലും ഒരു മലയാളിയുടെ സഹജമായ അസൂയയും :-)

April 22, 2008 11:01 PM
തോന്ന്യാസി said...
അങ്ങനെ വരട്ടെ....ആ മമ്മിറൈഡിനുള്ളില്‍ പൊയ ശേഷമാണ്....
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളിദമ്പതികള്‍ പേടിപ്പനി പിടിച്ച നിലയില്‍...

എന്ന് വെണ്ടയ്ക്കാ മുഴുപ്പില്‍ തലക്കെട്ട് വന്നതല്ലേ........

April 23, 2008 1:57 AM
അശ്വതി said...
പ്രിയാ...നല്ല ഇഷ്ടമായി.ഫോട്ടോസ് കൊടുത്തത് വളരെ നന്നായി...
ഒരു നാള്‍ ഞാനും പ്രിയയെ പോലെ.....

April 25, 2008 9:26 PM
Ranjith chemmad said...
വിവരണങ്ങള്‍ യാത്രയെക്കാള്‍
ഹൃദ്യമായിത്തോന്നുന്നു...
ഫ്രെയിം ചെയ്തുവച്ച Landscape ചിത്രങ്ങള്‍ പോലെ

April 26, 2008 5:13 AM
Gopan (ഗോപന്‍) said...
ഈ വഴി വരുവാന്‍ വൈകിയെങ്കിലും, മികച്ച ഒരു യാത്രാ വിവരണവും മിഴിവാര്‍ന്ന ചിത്രങ്ങളും പോസ്ടിയ പ്രിയാജിക്ക് ആശംസകള്‍.. കലക്കന്‍ പോസ്റ്റ്.

April 27, 2008 10:25 PM
annamma said...
ഇപ്പോഴാണ്‍ ഈ പോസ്റ്റ് കണ്ടത്‌. ഉഗ്രന്‍. ഇനിയും പ്രതീക്ഷിക്കാമല്ലോ

April 29, 2008 7:12 AM
ഹരിയണ്ണന്‍@Hariyannan said...
നേര്‍ത്ത മഞ്ഞും, തണുത്ത കാറ്റും സ്വാഗതമോതിയ ലോസ്
ആഞ്ചല്‍‌സില്‍ നിന്നും , വിശ്വവിഖ്യാതമായ യൂനിവേഴ്സല്‍ സ്റ്റുഡിയോയിലേയ്ക്ക്...

പ്രിയേ..വളരെ നല്ല യാത്ര!!
ഒരു ഉത്തമ യാത്രാവിവരണം.
എനിക്കു തോന്നുന്നത്,പ്രിയ ഓരോ വിഭാഗത്തിനും വെവ്വേറേ ബ്ലോഗ് തുടങ്ങാനായെന്നു തോന്നുന്നു.
കവിത,തമാശ,യാത്രാവിവരണം...ഇനിയും പോരട്ടേ..

April 30, 2008 2:43 PM
തസ്കരവീരന്‍ said...
സരിക്കും, രസമായിരുന്നു. അവിടെ നേരിട്ടു പോയത് പോലെ...

April 30, 2008 10:53 PM
colourful canvas said...
GOOD....NICE.........SUPER...

May 1, 2008 11:01 PM
Shooting star - ഷിഹാബ് said...
yaathraa visheashangal kollaam kaanatheaa kandu pokunnu palathum

May 7, 2008 10:35 AM
My......C..R..A..C..K........Words said...
puthiya viseshangalonnum ille ....?

May 8, 2008 11:22 PM
ശ്രീകുമാര്‍ കരിയാട്‌ said...
amerikka enne romaaanchamaniyikkunnu......HHHOH.............

May 9, 2008 1:57 AM

ഉപ ബുദ്ധന്‍ said...

സഞ്ചാരസാഹിത്യത്തില്‍ പൊറ്റക്കാടിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമാണ് പ്രിയ

കുറുമാന്‍ said...

പ്രിയാ,

ഗംഭീരമായ വിവരണം. ഓരോ സ്ഥലവും വായനാക്കാരന് കണ്മുന്നില്‍ കാണാനാകുന്നു.

നന്ദി.

Ashly said...

Wonderful... excellent narration.