Sunday, October 21, 2007

ആരാധനാ രത്നങ്ങള്‍

നേരിയ തണുപ്പുണ്ടായിരുന്നു, പെരിന്തല്‍മണ്ണയിലെ തിരുമാന്ധാംകുന്നില്‍ നിന്നും സ്വന്തം നാടായ മലപ്പുറത്തുള്ള അരീക്കോട് എന്ന സ്ഥലത്തേയ്ക്ക് തിരികെ പോകുമ്പോള്‍. ഇന്നേതോ നല്ല ദിവസമാണെന്നും അതുകൊണ്ട് അമ്പലങ്ങളില്‍ പോയി തൊഴണമെന്നും അമ്മയുടെ നിര്‍ബന്ധമായിരുന്നു.അവിടെ നരസിംഹമൂര്‍ത്തീ ക്ഷേത്രത്തില്‍ സപ്താഹ വായന ഉണ്ടെന്ന്‌.

മഞ്ചേരിയില്‍ നിന്നും ഏകദേശം അരമണിക്കൂറോളം യാത്ര ചെയ്ത് അരീക്കോടെത്തി. അവിടെനിന്നും ഒരു ഓട്ടോ പിടിച്ച് അമ്പലത്തിലെത്തുമ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. സപ്താഹ വായന തുടങ്ങിക്കഴിഞ്ഞു. നല്ല തിരക്കുണ്ട്. സൌകര്യപ്രദമായൊരിടത്തില്‍ ഞങ്ങളും സ്ഥാനം പിടിച്ചു.എന്തോ, മണ്മറഞ്ഞുപോയ കാലങ്ങളെക്കുറിച്ചുള്ള പഠനം എനിക്കെന്നുമൊരു ഹരമായിരുന്നു. വായന തുടങ്ങി ഏറെ കഴിഞ്ഞപ്പോഴാണ് ഞാനേറേ ഇഷ്ടപ്പെടുന്നരണ്ട് കഥാപാത്രങ്ങളെപ്പറ്റി അവര്‍ പറഞ്ഞുതുടങ്ങിയത്. കേള്‍വിക്കാരിലാരുടേയോ സംശയങ്ങള്‍ക്ക് സംശയങ്ങള്‍ക്ക് മറുപടിയെന്നപോലെയായിരുന്നു അത്.

കുരുക്ഷേത്രയുദ്ധം നടക്കുന്ന കാലം. അംഗബലം തീരെ കുറഞ്ഞ പാണ്ഡവപക്ഷത്തിനു ശക്തി നല്‍കുവാനായി , വിരാടന്റെപുത്രിയും അര്‍ജ്ജുനപുത്രനും തമ്മിലുള്ള വിവാഹമുറപ്പിച്ചു. അഭിമന്യു, അച്ഛന്റെയും അമ്മാമ്മനായ ശ്രീകൃഷ്ണന്റേയും ശിക്ഷണത്തില്‍കേമനായി വളര്‍ന്നു. ഗര്‍ഭത്തിലിരിക്കേ, മാതാവിന്റേയും പിതാവായ അര്‍ജ്ജുനന്റേയും പാതിയില്‍ നിര്‍ത്തിയ ചക്രവ്യൂഹസംഭാഷണങ്ങള്‍ ശ്രവിച്ചിരുന്നു. വില്ലാളിവീരനായി വളര്‍ന്ന അഭിമന്യു യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചു. കുരുക്ഷേത്രയുദ്ധത്തിന്റെ പതിനാറാംദിവസം ആയിരുന്നു അത്. പാണ്ഡവരെ കുടുക്കാന്‍ കൌരവര്‍ ചക്രവ്യൂഹം ഒരുക്കിയ ദിവസം!


ജയദ്രഥന്റെ വക്രബുദ്ധിയില്‍പാണ്ഡവര്‍ വഴിമാറി സഞ്ചരിച്ചു. മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന അഭിമന്യുവിനെ അവര്‍ ചക്രവ്യൂഹത്തിനുള്ളിലാക്കി.പണ്ട് അമ്മയുടെ ഗര്‍ഭത്തിലിരിക്കുമ്പോള്‍ ചക്രവ്യൂഹത്തില്‍ കയറുന്നതു മാത്രമേ ഗ്രഹിച്ചിരുന്നുള്ളൂ, അതിനുള്ളില്‍ നിന്നുംപുറത്തുകടക്കുന്നതെങ്ങനെ എന്നറിയില്ലായിരുന്നു.

എങ്കിലും, അനുഭവസ്ഥരായ യോദ്ധാക്കള്‍ അഭിമന്യുവിന്റെ ചുവടുകളില്‍ തോല്‍ക്കാന്‍ തുടങ്ങി. ഇതു മനസ്സിലാക്കിയകൌരവര്‍ ഒറ്റക്കെട്ടായി വന്നു ആ പതിനാറുകരനെതിരെ യുദ്ധം ചെയ്തു.തോല്‍ക്കാന്‍ മനസ്സില്ലാതെ, ആയുധം കൈവിട്ടെങ്കിലും രഥചക്രം ഊരിയെടുത്ത്അവസാന നിമിഷം വരെ പോരാടി ആ കൊച്ചുകുട്ടി. ഒടുവില്‍ ദേഹമാസകലം മുറിവേറ്റ് പിടഞ്ഞ് മരിച്ചു അഭിമന്യു.

അവര്‍ പറഞ്ഞു നിര്‍ത്തിയതും എന്നില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു.അവരുടെ മുഖഭാവത്തില്‍ നിന്നും കേട്ടതിനേക്കാള്‍ ഒരുപാട് ഞാന്‍ മനസ്സിലാക്കി.

പിന്നെയവര്‍ എല്ലാരോടുമായി പറഞ്ഞു “ ഇന്നത്തെ കുട്ട്യോള്‍ക്കൊന്നും ഇതൊന്നും മനസ്സിലാവില്ല. യുദ്ധം നല്ലതിനല്ല. എങ്കിലും, വെറും പതിനാറുവയസ്സുമാത്രമുള്ള അഭിമന്യുവിന്റെ അര്‍പ്പണഭോധവും ധൈര്യവും ഇന്ന് കാണാന്‍ കഴിയില്ല”.

ആ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്നെനിക്കും തോന്നി.

വീണ്ടും അവര്‍ വാചാലയായി.

ഊര്‍മ്മിളയെന്നുമൊരു ദു:ഖപുത്രിയായിരുന്നു. വനവാസത്തിനൊരുങ്ങുന്ന രാമലക്ഷ്മണന്മാരുടെയൊപ്പം സീതയും ഇറങ്ങിയപ്പോള്‍ അമ്മമാരേയും, വീടും ഒക്കെനോക്കാനായി ഊര്‍മ്മിള സ്വന്തം ജീവിതം ബലികഴിച്ചു. പതിന്നാലുവര്‍ഷങ്ങള്‍ അന്തപ്പുരത്തിലെ നെടുവീര്‍പ്പുകളില്‍ അവരുടെ സ്വപ്നങ്ങള്‍ മയങ്ങി.

ഊര്‍മ്മിളയെപ്പറ്റി അവര്‍ പറഞ്ഞതൊക്കെയും തെല്ലൊരു സങ്കടത്തോടെയാണ് ഞാന്‍ കേട്ടത്. ഭാര്യാഭര്‍തൃബന്ധത്തിന്റെ മഹത്വം എന്താണെന്നു മനസ്സിലാക്കാന്‍ ആ ഒരൊറ്റ കഥാപാത്രം മതിയെന്നു തോന്നി.

അവിടെ നിന്നും വീട്ടിലേയ്ക്ക് പോകുമ്പോള്‍ എന്റെ മനസ്സു മുഴുവന്‍ ആ രണ്ട് കഥാപാത്രങ്ങളായിരുന്നു. ഇന്നത്തെ ലോകത്തെപ്പറ്റി വെറുതെ ഒന്നു ചിന്തിച്ചു. ഒരുപാട് സത്യങ്ങളുറങ്ങുന്ന ഇതിഹാസങ്ങള്‍ക്ക് മനുഷ്യജീവിതത്തിന് പല മൂല്ല്യങ്ങളും നല്‍കാനുള്ള ശേഷിയുണ്ടെന്നെനിക്കു മനസ്സിലായി.

വീട്ടിലെത്തിയതും കേട്ടതത്രയും, ഞാനെന്റെ മനസ്സിലുറപ്പിച്ചു

3 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

30 comments: on ഊ‌ര്‍മ്മിള‌


നിഷ്ക്കളങ്കന്‍ said...
വളരെ ന‌ന്നായി ഈ കവിത. ഊ‌ര്‍മ്മിള‌യുടെ ദു:ഖ‌ം ഉ‌ള്‍ക്കൊണ്ടെഴുതിയിരിയ്ക്കുന്നു.

October 21, 2007 9:29 PM
സു | Su said...
:)

October 21, 2007 11:00 PM
കണ്ണൂരാന്‍ - KANNURAN said...
കവിത നന്നായിരിക്കുന്നു. പണ്ടു കോളജില്‍ പഠിക്കുന്ന കാലത്ത് മൈഥിലി ശരണ്‍ ഗുപ്തയുടേതോ മറ്റോ ആണെന്നു തോന്നുന്നു ഒരു കവിത പഠിച്ചിരുന്നു ഊര്‍മ്മിളയെക്കുറിച്ച്.. അതിനുശേഷം ഇപ്പോഴാണ് ഊര്‍മ്മിളയെക്കുറിച്ച് ആരെങ്കിലും എഴുതിയതു കണ്ടത്..

October 21, 2007 11:01 PM
പ്രയാസി said...
ഊര്‍മ്മിളയെക്കുറിച്ചു പണ്ടു പഠിച്ചിട്ടുണ്ട്..
പക്ഷെ അതിനെക്കാള്‍ ആഴത്തില്‍ സ്പര്‍ശിച്ചു
പ്രിയയുടെ കവിത..!

ഇങ്ങനെ സ്റ്റോക്കുകള്‍ ഓരോന്നായി പോരട്ടെ..:)

http://chakramchava.blogspot.com

October 22, 2007 6:52 AM
ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...
കവിത നന്നായി...:)
പത്താം ക്ലാസില് വച്ച്, മലയാളം ഉപപാഠ പുസ്തകം ഊര്മ്മിളയായിരുന്നു...
അന്നു മുതലേ എന്തുകൊണ്ട് രാമായണത്തില് ഊര്മ്മിളയ്ക്ക് പ്രാധാന്യം കുറഞ്ഞുപോയി എന്നത് ഒരു സംശയമായി അവശേഷിക്കുന്നു....

October 22, 2007 7:07 AM
Anonymous said...
ഇതു കവിതയോ, വലിയൊരു ക്യാന്‍‌വാസില്‍ വരച്ച ചിത്രമോ !! ഏതായാലും നന്നായിട്ടുണ്ട്.

അപ്പു

October 22, 2007 7:23 AM
സഹയാത്രികന്‍ said...
“ത്രേതായുഗത്തിലെ ശ്രീരാമപത്നിയോ
നിഴല്‍ഛിത്രമായൊതുങ്ങിയ ഊര്‍മ്മിളയോ
ശ്രേഷ്ഠയാരെന്നു നിസ്സംശയം മൊഴിയാം
ഊര്‍മ്മിളേ ഞാനെന്നും നിന്റെകൂടെ
എന്നാരാധനാപ്പൂക്കള്‍ നിനക്കുമാത്രം.“


നല്ല വരികള്‍... നന്നായിരിക്കുന്നു
:)

October 22, 2007 9:18 AM
ഏ.ആര്‍. നജീം said...
മറ്റൊരു മനോഹര കവിത കൂടി.. അഭിനന്ദനങ്ങള്‍

October 22, 2007 11:48 AM
മയൂര said...
ഊര്‍മ്മിള നന്നായിട്ടുണ്ട്...

October 22, 2007 5:46 PM
G.manu said...
oormilayuTe manas pakarthiya kavitha..
next please.....

October 22, 2007 11:23 PM
CresceNet said...
Oi, achei seu blog pelo google está bem interessante gostei desse post. Gostaria de falar sobre o CresceNet. O CresceNet é um provedor de internet discada que remunera seus usuários pelo tempo conectado. Exatamente isso que você leu, estão pagando para você conectar. O provedor paga 20 centavos por hora de conexão discada com ligação local para mais de 2100 cidades do Brasil. O CresceNet tem um acelerador de conexão, que deixa sua conexão até 10 vezes mais rápida. Quem utiliza banda larga pode lucrar também, basta se cadastrar no CresceNet e quando for dormir conectar por discada, é possível pagar a ADSL só com o dinheiro da discada. Nos horários de minuto único o gasto com telefone é mínimo e a remuneração do CresceNet generosa. Se você quiser linkar o Cresce.Net(www.provedorcrescenet.com) no seu blog eu ficaria agradecido, até mais e sucesso. (If he will be possible add the CresceNet(www.provedorcrescenet.com) in your blogroll I thankful, bye friend).

October 22, 2007 11:38 PM
മുരളി മേനോന്‍ (Murali Menon) said...
ദു:ഖപുത്രിയായ ഊര്‍മ്മിള എന്നും സാഹിത്യകാരന്റെ മനസ്സിലെ വേദനയായിരുന്നു. ഊര്‍മ്മിളയുടോപ്പം നില്‍ക്കാന്‍ പ്രിയ മാത്രമല്ല, സമാന ചിന്താഗതിയുള്ള ഒരുപാട് മനുഷ്യസ്നേഹികളുണ്ടാവും. നല്ല ചിന്ത, നല്ല എഴുത്ത്, തുടരുക. ഭാവുകങ്ങളോടെ,

October 22, 2007 11:41 PM
ശെഫി said...
നന്നായിരിക്കുന്നു

October 23, 2007 12:17 AM
അപ്പു said...
“സജലങ്ങളാം പത്നിതന്‍ മിഴികള്‍
തൊടുത്ത ശരങ്ങളേറ്റുവാങ്ങാതെ
യാത്രയായീ “

നല്ല വരികള്‍!!

October 23, 2007 1:53 AM
മുസാഫിര്‍ said...
ഊര്‍മ്മിളയുടെ നിശ്വാസം കേട്ടു,കവിതയില്‍.നന്നായിരിക്കുന്നു.

October 23, 2007 3:33 AM
എന്റെ ഉപാസന said...
“ആരറിഞ്ഞൂ ഊര്‍മ്മിളയുടെ ദു:ഖം?“
വാല്‍മീകി ഊര്‍മിളയോട് നീതി കാണിച്ചില്ല.
നന്നായി അവതരിപ്പിച്ചിരിക്കുന്നു ഊര്‍മിളയുടെ മനോവ്യാപാരങ്ങള്‍
:)
ഉപാസന

October 23, 2007 4:51 AM
ദ്രൗപദി said...
ഇടക്കെപ്പോഴൊക്കെയോ കേട്ടുമറന്ന എങ്കിലും കൂടുതല്‍ ചിന്ത ആ വഴിക്ക്‌ തിരിച്ചുവിടാത്ത ഒരു കഥാപാത്രമായിരുന്നു..ഊര്‍മ്മിള..
ഇവിടെ ഊര്‍മ്മിളയുടെ
മനസ്‌
കവിതയില്‍
തുറന്നുവെച്ചിരിക്കുന്നു..
ആ സ്ത്രൈണദുഖം
മനോഹരമായി
വ്യാഖ്യാനിച്ചിരിക്കുന്നു...

കവിതകള്‍ ചിലപ്പോഴെല്ലാം..പഴയ കഥാപാത്രങ്ങള്‍ക്ക്‌ പുതിയ പന്ഥാവുകള്‍ തുറന്നുകൊടുക്കാറുണ്ട്‌..അവിടെ കാണാന്‍ സാധിക്കുന്നത്‌ വ്യത്യസ്തത തന്നെയാണ്‌..

പ്രിയയുടെ
ഈ കവിത ഒരുപാടിഷ്ടമായി
ഇനിയും
എഴുതുക
ഭാവുകങ്ങള്‍

October 23, 2007 6:04 AM
വേണു venu said...
ഊര്‍മ്മിളയുടെ ദു:ഖം മനുഷ്യ മനസ്സിന്‍റെ വേദനയായി കണ്ട ആസ്വാദകര്‍‍ എന്നും പ്രിയയെ പോലെ ചിന്തിച്ചിരുന്നു. ചിന്തിക്കുന്നു. നല്ല വരികളില്‍‍ ഊര്‍മ്മിളയെന്ന ദുഃഖപുത്രിയെ വരച്ചു കാട്ടിയിരിക്കുന്നു.:)

October 23, 2007 7:14 AM
വാല്‍മീകി said...
വളരെ ആഴത്തിലുള്ള ചിന്തകള്‍.
ഭാഷക്ക് നല്ല ശക്തിയും ഒഴുക്കും. ഇതൊരു സീരിയസ് സമീപനം ആണല്ലോ. വളരെ നന്നായിട്ടുണ്ട്.

October 23, 2007 8:04 PM
ഹരിശ്രീ said...
ഹൃദയസ്പര്‍ശിയായ നല്ല കവിത...

ആശംസകള്‍

October 23, 2007 8:59 PM
എന്റെ കിറുക്കുകള്‍ ..! said...
മനോഹരമായ കവിത.
വായിക്കാന്‍ വൈകിപ്പോയി എന്ന സങ്കടം മാത്രം!

അഭിനന്ദനങ്ങള്‍..!

October 24, 2007 3:21 PM
ശ്രീ said...
"ഊര്‍മ്മിളേ ഞാനെന്നും നിന്റെകൂടെ
എന്നാരാധനാപ്പൂക്കള്‍ നിനക്കുമാത്രം."

:)

October 24, 2007 10:30 PM
രാജീവ് ചേലനാട്ട് said...
നിരാശപ്പെടുത്തി കവിത. എങ്കിലും ശ്രമം കയ്യൊഴിയേണ്ട. കൂടുതല്‍ മെച്ചപ്പെട്ടത് എഴുതാന്‍ സാധിക്കട്ടെ എന്ന് ആശംസ.

October 27, 2007 11:08 PM
Priya Unnikrishnan said...
Will try,Rajeev

October 28, 2007 6:59 AM
ഗീതാഗീതികള്‍ said...
ഊര്‍മിളയോടൊപ്പം ഞാനും...
നല്ല നിലവാരമുള്ള കവിത.
പിന്നെ ഒരു കാര്യം പറയട്ടേ...
പ്രിയയുടെ പ്രൊഫൈലില്‍ ഫേവറിട് മ്യുസിക് എന്നതില്‍ എഴുതിയിരിക്കുന്ന sweat എന്ന വാക്ക്‌ മാറ്റി sweet എന്നെഴുതണം. അര്‍ഥവ്യത്യാസമുണ്ട്‌.

November 8, 2007 10:04 AM
താരാപഥം said...
സ്ത്രീ / ഭാര്യ എന്നാല്‍ സര്‍വ്വം സഹയാണെങ്കില്‍, അതിന്‌ ഉത്തരം ഊര്‍മ്മിള" യെന്നാണ്‌. (അരവിന്ദന്റെ "കാഞ്ചനസീത" യില്‍ ഊര്‍മ്മിള ഒരു തുള്ളി കണ്ണീര്‍ മാത്രം മുഖത്ത്‌ ഒഴുകി മൗനമായി നില്‌ക്കുന്ന ഒരു ക്ലോസ്സപ്പ്‌ ഷോട്ട്‌ ഉണ്ട്‌. അത്‌ ഒരിക്കലും മറക്കില്ല. ഊര്‍മ്മിളയെ ആരും അങ്ങിനെ വിഷ്വലൈസ്‌ ചെയ്തിട്ടില്ല എന്നു തോന്നുന്നു.)

സീത ഭര്‍ത്താവിന്റെ കൂടെ ഇറങ്ങിപ്പോവുകയും ഊര്‍മ്മിള ഭര്‍ത്താവിനെ അനുസരിക്കുകയുമാണ്‌, ഇവിടെ. അപ്പോള്‍ ഏതാണ്‌ ഉത്തമമായത്‌ ?

December 15, 2007 4:14 AM
സതീശ് മാക്കോത്ത് | sathees makkoth said...
ആരറിഞ്ഞൂ ഊര്‍മ്മിളയുടെ ദു:ഖം?
അറിയാതെപോയൊരു ദുഃഖം. നന്നായിരിക്കുന്നു.

December 23, 2007 2:05 AM
അഫ്ഗാര്‍ (afgaar) said...
“ഊര്‍മ്മിളയെപ്പോലെ ഊര്‍മ്മിള മാത്രം” - സുഗതകുമാരിറ്റീച്ചറിന്റ്റെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. നന്നായിട്ടുണ്ട്...

December 25, 2007 11:54 AM
gopakur said...
read 'urmila','ramakrishnan'and'pearl harbour'
there was a kunju ramakrishnan in my childhood and lost after few days.i was remembered about him
urmila is an eternal sorrow of history----gopak u r

January 4, 2008 9:48 AM
പ്രിയ said...
ത്രേതായുഗത്തിലെ ശ്രീരാമപത്നിയോ
നിഴല്‍ഛിത്രമായൊതുങ്ങിയ ഊര്‍മ്മിളയോ
ശ്രേഷ്ഠയാരെന്നു നിസ്സംശയം മൊഴിയാം

ഊര്‍മ്മിളേ ഞാനെന്നും നിന്റെകൂടെ
എന്നാരാധനാപ്പൂക്കള്‍ നിനക്കുമാത്രം.

March 18, 2008 2:17 AM

***********************************

55 comments on അഭിമന്യു


പ്രിയ ഉണ്ണികൃഷ്ണന്‍ said...
പുരാണത്തിലെ ചുണക്കുട്ടന്‍

January 28, 2008 8:53 PM
ചന്ദൂട്ടന്‍ [Chandoos] said...
പ്രിയ, കവിത നന്നായിരിക്കുന്നു.

അഭിമന്യു ഒരു ചുണക്കുട്ടനാണെന്നു സമ്മതിക്കാതേ തരമില്ല, പക്ഷേ, ഒരല്‍പ്പം ബോധത്തിന്റെ കുറവുണ്ടായിരുന്നില്ലേ? കാര്യങ്ങള്‍ വ്യക്തമായറിയാതുള്ള ഒരെടുത്തുചാട്ടമായിരുന്നില്ലേ അഭിമന്യുവിന്റേത്‌?

January 28, 2008 9:10 PM
ആഗ്നേയ said...
അനായുധനായൊരാ വീരന്റെ കണ്‍‌കളൊരുമാത്ര ചുറ്റിലും
തേടീയലഞ്ഞതും ബാണമതൊന്നു നെഞ്ചില്‍ തറച്ചൂ
തളര്‍ന്നൊരാ ശിരസ്സുയര്‍ത്തി വീക്ഷിക്കവേ ഒരു കൈ-ത്താങ്ങിനായണഞ്ഞില്ലയാരുമാ പാര്‍ഥന്റെ പുത്രനായ്
ഈ വരികള്‍ വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞുപോയി പ്രിയാ..നല്ല ഭാഷ,നല്ല ആഖ്യാന ശൈലി...
plz keep it up

January 28, 2008 9:32 PM
അനാഗതശ്മശ്രു said...
അനായുധന്‍ എന്ന വാക്ക് ഉണ്ടോ എന്നു നോക്കണേ നിഘണ്ടുവില്‍ ?
എനിക്കു തീര്‍ ച്ചയില്ല..
കവിതയുടെ ഒഴുക്കു പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട് ..

January 28, 2008 9:43 PM
സതീര്‍ത്ഥ്യന്‍ said...
ഇന്നത്തെ യുവത്വത്തിന്റെ, പൌരാണിക സാന്നിദ്ധ്യമാണ് അഭിമന്യു...
വരും വരായ്മകളെ പറ്റിചിന്തിക്കതെ ഇറങ്ങിപ്പുറപ്പെടും..
അര്‍ദ്ധവിജ്ഞാനം എല്ലാമായെന്ന ധാരണയോടെ..
-തിരുത്തലോടെ പിന്തുടരേണ്ട മാതൃക..
അഖ്യാന ശൈലിയിലും ഒരു ഭാഗവതം ടച്ച്..
നന്നായിരിക്കുന്നു.. അഭിനന്ദനങ്ങള്‍..

January 28, 2008 9:46 PM
Liju said...
പ്രിയ നന്നായിരിക്കുന്നു.

January 28, 2008 9:59 PM
Sreenath's said...
ശരിയാണെന്നെനിക്കും തോനുന്നു.. അനായുധന്‍ എന്ന വാക്കുണ്ടൊ? നിരായുധന്‍ അല്ലേ ഉചിതം?

കഴിഞ്ഞ വിജയത്തിന്റെ പ്രോത്സാഹനങ്ങള്‍ ഇത്തവണ നിറഞ്ഞു കവിഞ്ഞ്‌ തുളുംബിയിരിക്കുന്നത്‌ മനസ്സിലാകുന്നു...

ഭാവുകങ്ങള്‍.

January 28, 2008 10:10 PM
കൃഷ്‌ | krish said...
കവിത നന്നായിട്ടുണ്ട്. കുരുക്ഷേത്രത്തിലെ യുദ്ധക്കളത്തിലേക്കെത്തിച്ചപോലെ.

(‘അനായുധനു‘പകരം ‘നിരായുധന്‍’ ചേരുമോ)

January 28, 2008 10:11 PM
ശ്രീ said...
നല്ല ശക്തമായ കവിത, പ്രിയാ...

എന്നും പ്രിയങ്കരനായ അഭിമന്യു!

“ഒരു ധീരന്നൊരുമരണമെങ്കിലതതിശ്രേഷ്ഠ്മായൊരാലേ-
പനമായ് പുരാണത്തിലൊരു കഥപോലെ അഭിമന്യു
മറക്കുന്ന പഴമകളൊരുനേരമെങ്കിലുമൊന്നോര്‍ക്കു-
ന്നുവോയിന്നിന്റെ പുത്രര്‍ വൃഥായെങ്കിലും?”

:)

January 28, 2008 10:25 PM
വേണു venu said...
അഭിമന്യുവിനെ കൂടുതല്‍‍ കൂടുതല്‍‍ അറിയുന്നു.
അനായുധനായൊരാ വീരന്റെ.നിരായുധനായൊരാ വീരന്‍റെ എന്ന് പ്രയോഗിക്കുന്നതില്‍‍ അഭംഗി ഉണ്ടോ.:)

January 28, 2008 10:36 PM
ചന്ദ്രകാന്തം said...
പ്രിയേ,
ധീരതയും, ഊര്‍ജ്വസ്വലതയും കൈമുതലാക്കി പടയ്ക്കിറങ്ങിയ അഭിമന്യു..
എന്നും ഓര്‍മ്മിയ്ക്കപ്പെടേണ്ട കഥാപാത്രമാണ്‌.
അറിവിന്റെ പരിമിതി സ്വയമറിയാതെ, എന്നാല്‍ ശത്രുവിന്റെ അറിവിനെയും ശക്തിയെയും പറ്റി വ്യാകുലപ്പെടാതെ, തന്നാലാവുന്നതിന്റെ പരമാവധി ചെയ്ത്‌, ഒടുങ്ങിപ്പോയ ജന്മം.
പിന്‍‌തലമുറകള്‍ക്ക്‌, വീണ്ടുവിചാരത്തോടെ പെരുമാറാന്‍ വഴികാട്ടുന്ന നല്ലൊരുദാഹരണം.
നല്ല പ്രമേയം.
ആശംസകള്‍.

January 28, 2008 10:38 PM
പ്രയാസി said...
എന്നെപ്പോലെ അല്ലെ..;)

January 28, 2008 10:56 PM
മിന്നാമിനുങ്ങുകള്‍ //സജി.!! said...
എന്നാലും പ്രിയേ... കുരുക്ഷേത്രത്തിന്റെ കവിതയ്ക്ക് പറ്റിയ ഈ ചിത്രം എവിടെന്നു ഒപ്പിച്ചൂ.
അഭിമന്യുവിനെ കൂടുതല്‍‍ കൂടുതല്‍‍ അറിയുന്നു. നന്നായിരിക്കുന്നൂ ഭാവുകങ്ങള്‍...

January 28, 2008 11:12 PM
ശ്രീവല്ലഭന്‍ said...
പ്രിയ,
ഇതെല്ലാം മറന്നു പോയതായിരുന്നു... ഇനി അമര്‍ചിത്രകഥ വരുത്തണം! എന്തായാലും നന്നായ്‌ എഴുതിയിരിക്കുന്നു.

അനാഗതശ്മശ്രു പറഞ്ഞതു പോലെ വായിക്കുമ്പോള്‍ ഒഴുക്ക് തടസ്സപ്പെടുന്നുണ്ട്....

January 28, 2008 11:33 PM
അപ്പു said...
നല്ല കവിതാകഥന രീതിതന്നെ പ്രിയയുടെത്. സംശയമില്ല. പദപരിചയവും അപാരം! അഭിനന്ദനങ്ങള്‍!

January 28, 2008 11:59 PM
ഹരിശ്രീ said...
പ്രിയാ,

നല്ല വരികള്‍....

മഹാഭാരതത്തില്‍ എന്റെ മനസ്സില്‍ അല്പം നൊമ്പരമുണ്ടാകുന്ന രണ്ടു വ്യക്തികളാണ് അഭിമന്യുവും, ഘടോല്‍ഘചനും...

മനോഹരം.....

ആശംസകള്‍

January 29, 2008 12:14 AM
ചന്തു said...
യ്യോ.... എനിക്കീ കളത്തിന്നോന്നു പുറത്തു കടക്കേണ്ടിയിരുന്നു......
(നന്നായി, രസമായി വായിച്ചു.)

January 29, 2008 12:27 AM
Sharu.... said...
നന്നായിരിക്കുന്നു പ്രിയാ.... അക്ഷരങ്ങള്‍ തീരെ ചെറുതായോ എന്നൊരു സംശയം

January 29, 2008 12:58 AM
..::വഴിപോക്കന്‍[Vazhipokkan] said...
മനോഹരമായ വരികളില്‍
അവതരണം അസ്സലാക്കി !

January 29, 2008 1:11 AM
RaFeeQ said...
പ്രിയനെ കവിത നന്നായിട്ടുണ്ട്‌.. പുരാണത്തിലൂടെ ഒരു യാത്ര

January 29, 2008 2:11 AM
ഉപാസന | Upasana said...
നൈസ് പ്രിയേച്ചി
:)
ഉപാസന

January 29, 2008 3:11 AM
sivakumar ശിവകുമാര്‍ said...
നല്ല കവിത...

January 29, 2008 4:05 AM
എം.എച്ച്.സഹീര്‍ said...
പ്രിയേ.. ഒന്നും വായിക്കാന്‍ പറ്റണില്ല. കറുപ്പും, ചെറിയ അക്ഷരങ്ങളും വല്ലാതെ ബുദ്ധിമുട്ടാണ'. വെറുതെ അഭിപ്രായം എഴുതുന്നില്ല...ക്ഷമിക്കൂ...

January 29, 2008 4:26 AM
സാരംഗി said...
നന്നായിരിക്കുന്നു ..അനാഗതശ്മശ്രു പറഞ്ഞതുപോലെ അനായുധന്‍ എന്നതിനു പകരം നിരായുധന്‍ എന്നായിരുന്നെങ്കില്‍ ..

January 29, 2008 5:37 AM
കാപ്പിലാന്‍ said...
പ്രിയേ ,ഞാന്‍ താമസിച്ചുപോയി കമന്റാന്‍
പിന്നേ ഒരു ചിത്ര കഥ വായിച്ച സുഖം

January 29, 2008 6:11 AM
നമ്പൂതിരി said...
കൊള്ളാം.

January 29, 2008 6:56 AM
പപ്പൂസ് said...
അടിയനൊരു ശബ്ദതാരാവലിക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്... വരുത്തിക്കിട്ടീട്ട് പറയാം. ;)

വൊക്കാബുലറി ഗംഭീരമാണല്ലോ പ്രിയേ... കൊള്ളാം! :)

January 29, 2008 7:08 AM
വാല്‍മീകി said...
പദപരിചയത്തെക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. വളരെ സമ്പുഷ്ടം.
വളരെ നല്ല വരികള്‍. തീഷ്ണവും ശക്തവും.
ആശംസകള്‍!

January 29, 2008 8:45 AM
ശ്രീലാല്‍ said...
പിന്നെ വായിക്കാം. ശ്രദ്ധിച്ച് വായിക്കണമെന്നുണ്ട്.

January 29, 2008 8:46 AM
ജിഹേഷ്/ഏടാകൂടം said...
പത്താം ക്ലാസിലെ ഒരു പദ്യം വായിച്ച പ്രതീതി....

ഇതു വളരെ ഇഷ്ടമായി..:)

January 29, 2008 9:49 AM
ശെഫി said...
മുന്‍പെഴുതിയ പദ്യങളുടെ അത്ര ഒഴുക്കും വായനാ സുഖവും കിട്ടുന്നില്ലല്ലോ പ്രിയാ...

January 29, 2008 10:03 AM
ദ്രൗപദി said...
പ്രിയാ...
പദ്യത്തിന്റെ മനോഹാരിത ചില വരികളെ അര്‍ത്ഥവത്താക്കായിരിക്കുന്നു...

പക്ഷേ ഇവിടെ പുതിയതായി ഒന്നും കാണാന്‍ സാധിക്കുന്നില്ല..അഭിമന്യുവിന്റെ കഥ അതുപോലെ തന്നെ വരികള്‍ക്ക്‌ വഴിമാറ്റി വിട്ടിരിക്കുന്നു...
മഹാഭാരത്തിലെ അഭിമന്യുവിനെ കുറിച്ച്‌ പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ അല്‍പം ചിന്തിച്ച്‌ വ്യത്യസ്തമായ മറ്റൊരു രീതിയിലേക്ക്‌ വഴിമാറ്റി വിട്ടിരുന്നെങ്കില്‍ കവിത കൂടുതല്‍ നന്നാകുമായിരുന്നു..
മഹാഭാരതം പദ്യത്തില്‍ അഭിമന്യുഭാഗങ്ങള്‍ വായിച്ച പ്രതീതി മാത്രമാണ്‌ ഈ കവിത ഉളവാക്കിയത്‌...

എഴുതുമ്പോള്‍ അല്‍പം കൂടി ചിന്തിക്കാന്‍ സമയം ലഭിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു....

ആശംസകളോടെ....

January 29, 2008 10:07 AM
ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...
അതിഗഹനമാം ഇതിഹാസവിഷയം കാവ്യത്തിലല്ലേ ഇത്?
ഫ്രഷായിട്ട് നേരം വെളുക്കുമ്പം വായിക്കാനായ് ഞാന്‍ ഡസ്ക് ടോപ്പിലിടുന്നു.
ചിത്രം അതിമനോഹരം...

January 29, 2008 10:07 AM
മുരളി മേനോന്‍ (Murali Menon) said...
കവിത നന്നാവുമെന്നറിയാം പക്ഷെ സത്യം പറഞ്ഞാല്‍ തുടര്‍ന്ന വായന പെട്ടെന്നവസാനിപ്പിച്ചു. കണ്ണിന് ഒരുപാട് വേദന തരുന്ന ബാക്ഗ്രൌണ്ടും കളറും. വയസ്സായി വരുന്നു, ശ്രദ്ധിക്കാതെ പറ്റില്ലല്ലോ!

January 29, 2008 10:13 AM
Maheshcheruthana/മഹി said...
പ്രിയേ,
ചുണക്കുട്ടന്‍ നന്നായിരിക്കുന്നു.
അര്‍ത്ഥവത്തായ വളരെ നല്ല വരികള്‍,
നല്ല ആഖ്യാന ശൈലി! അഭിനന്ദനങ്ങള്‍!

January 29, 2008 10:22 AM
Gopan (ഗോപന്‍) said...
കവിത മനസ്സിലാക്കുവാന്‍
പലവട്ടം വായിക്കേണ്ടിവന്നു
എങ്കിലും വായിച്ചു കേട്ടോ..
നന്നായിരിക്കുന്നു..
പ്രിയയുടെ വരികളുടെ
സ്റ്റാന്‍ഡേര്‍ഡ്‌ കൂടിവരുന്നെന്നു പറയണം..

January 29, 2008 10:29 AM
താരാപഥം said...
ലക്ഷ്യബോധത്തോടൊപ്പം ആത്മബോധവും വേണമെന്ന് പുനര്‍വിചാരം ചെയ്യാന്‍ ചുണക്കുട്ടികള്‍ക്ക്‌ ഒരുപദേശം തരുന്നുണ്ട്‌.
മഹാഭാരതത്തിലെ കഥാപാത്രങ്ങളില്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന രണ്ട്‌ കഥാപാത്രങ്ങള്‍, (1) കര്‍ണ്ണന്‍ - വ്യക്തിത്വം എന്താണെന്ന് നമ്മെ പഠിപ്പിക്കുന്നു. (2) അഭിമന്യു - ആത്മധൈര്യം (ചങ്കൂറ്റം) എന്താണെന്ന് നമുക്ക്‌ കാണിച്ചു തരുന്നു.
**********
അഭിമന്യുവിനെ കുറച്ചുകൂടി നന്നാക്കാമായിരുന്നു. ദ്രൗപതിയ്ക്ക്‌ കൊടുത്ത ശ്രദ്ധ ഇവിടെ കണ്ടില്ല എന്നു തോന്നി.
അമിത്രങ്ങള്‍ സഹസ്രങ്ങളാടുന്ന രണഭൂമിയിലേയ്ക്കതിധീ-
രനായ് രഥമേറിയ സുഭദ്രാത്മജനായൊരുക്കീ
യൊരുഗോത്രമെങ്കിലുമതോര്‍ക്കാതെ

ഈ വരി വായിക്കുമ്പോള്‍, രണഭൂമിയിലേക്കു വന്ന അഭിമന്യുവിനുവേണ്ടി "ചക്രവ്യൂഹം" ചമച്ചു എന്ന ധ്വനി വരുന്നുണ്ട്‌. അത്‌ ഞാന്‍ മനസ്സിലാക്കിയതിന്റെ കുഴപ്പമാവാനും വഴിയുണ്ട്‌.

എന്തായാലും ഇങ്ങിനെയുള്ള പുരാണങ്ങളിലെ പരിചയപ്പെടുത്തലുകള്‍ പുതിയ തലമുറയ്ക്ക്‌ ഒരു അനുഭവമാവട്ടെ.

January 29, 2008 1:23 PM
മന്‍സുര്‍ said...
പ്രിയ...

മുകളിലേക്ക്‌ നോകൂ..........
എന്‍റെ പിറകിലായി....കണ്ടോ
കമാന്‍റ്റുകളുടെ ഘോഷയാത്ര

എന്തിനധികം വാക്കുകള്‍

നന്‍മകള്‍ നേരുന്നു

January 29, 2008 5:00 PM
പ്രിയ ഉണ്ണികൃഷ്ണന്‍ said...
ചന്ദൂട്ടന്‍:നന്ദി.അഭിമന്യുവിന്റേത് ഒരെടുത്തുചാട്ടമായിരുന്നില്ല.

ആഗ്നേയ,സതീര്‍ത്ഥ്യന്‍,ലിജു,ശ്രീ,കൃഷ്,
ശ്രീനാഥ്,വേണു,ചന്ദ്രകാന്തം,അപ്പു,
ചന്തു,ഹരിശ്രീ വഴിപോക്കന്‍,റഫീക്ക്,ഉപാസന,
ശിവകുമാര്‍,സാരംഗി,സജി,നമ്പൂതിരി: വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ജിഹേഷ്,ഏറനാടന്‍,ഗോപന്‍,മഹി : വളരെ നന്ദി.

വാല്‍മീകി മാഷേ:ആശംസകള്‍‍ക്ക് വളരെ നന്ദി
പ്രയാസിച്ചേട്ടാ, എത്ര ചക്രവ്യൂഹത്തില്‍ കേറീട്ടുണ്ട്‌:)

ശ്രീവല്ലഭന്‍,ശെഫി: താളം കവിയ്ക്കു വിട്ടേക്കൂ.വ്യക്തമായ താളക്രമത്തില്‍ തന്നെയാണ് വരികളുടെ പോക്ക്.

അനാഗതശ്മശ്രു: തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.പക്ഷേ,അതൊന്നുകൂടി വിശകലനം ചെയ്യേണ്ടതുണ്ട്.അതുകൊണ്ട് തിരുത്താന്‍ കുറച്ചു സമയം വേണം.

കാപ്പിലാന്‍, വൈകിയെങ്കിലും വന്നല്ലോ.നന്ദി
ശ്രീലാല്‍, എത്തിനോക്കീട്ടു പോയി ല്ലേ.വേഗം വന്ന്‌ വായിക്കൂ

ഷാരൂ,അക്ഷരങ്ങള്‍ വലുതാക്കിയാല്‍ വരികള്‍ മുറിയും.ടെമ്പ്പ്ലേറ്റ് അങ്ങനാ.

സഹീര്‍,കുറച്ച് മാറ്റം വരുത്തിയിട്ടൂണ്ട്.

ദ്രൌപദി,അഭിപ്രായത്തിന് നന്ദി. പുരാണകഥാപാത്രങ്ങളെ വിമര്‍ശിച്ചേ കവിത എഴുതാവൂ എന്നില്ലല്ലോ.അഭിമന്യു എന്ന ചുണക്കുട്ടനെ ഒന്ന് ഒര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചു എന്നു മാത്രം. അത് വിജയിച്ചു എന്ന് താങ്കള്‍ തന്നെ പറഞ്ഞിരിക്കുന്നു.നന്ദി.

താരാപഥം: വളരെ നന്ദി. ശത്രുക്കള്‍ നിറഞ്ഞാടുന്ന രണഭൂമിയിലേയ്ക്ക് ഒറ്റയ്ക്ക് പോകുന്ന അഭ്മന്യുവിന് വേണ്ടി തന്നെയാണ് ചക്രവ്യൂഹം ഒന്നുകൂടി ചടുലമായത്.ഒറ്റയ്ക്കുള്ള ആ ബാലന്റെ വരവ്‌ ആദ്യമേ വീക്ഷിച്ച കൌരവര്‍ അതിനിപുണമായി കുരുക്കൊരുക്കി.

January 29, 2008 5:50 PM
പ്രിയ ഉണ്ണികൃഷ്ണന്‍ said...
മുരളി അമ്മാമ്മാ, കളറൊക്കെ മാറ്റീ ട്ടൊ.

മന്‍സൂറിക്കാ, പെരുത്ത് നന്ദി ട്ടൊ

January 29, 2008 5:51 PM
ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...
അയ്യോ.ദഹിക്കുന്നില്ല.
വരിഷ്ഠകവി വരിക്കോലില്‍ കേശവനുണ്ണിത്താന്‍ മരിച്ചിട്ടു രണ്ടു പതിറ്റാണ്ടായി.ആ നഷ്ട്ടം ഇപ്പോഴെങ്കിലും നികന്നല്ലോ.മലയാളം രക്ഷപെട്ടു.

January 29, 2008 6:29 PM
ബലിതവിചാരം said...
Ssi kaduthu poyilleennoru samasayam..Ha, enthath?

yathasthithikan

January 29, 2008 7:14 PM
ക്ലിന്‍ അച്ചായന്‍ said...
നല്ല കവിത......
എന്നാലും ഒരല്‍പം സിമ്പിള്‍ ആക്കമായിരുന്നു....
എന്നെ പോലുള്ള പാവങ്ങളും വായിക്കട്ടെ

January 29, 2008 8:07 PM
G.manu said...
ഈയിടെയായി പുരാണങ്ങളിലാണല്ലോ ശ്രദ്ധ...
കവിത നന്നായി

January 30, 2008 12:18 AM
നിലാവര്‍ നിസ said...
പ്രിയേച്ചീ.. കവിത നന്നായിട്ടുണ്ട്.. ശ്വാസം വിടാതെ വായിച്ചു..

January 30, 2008 1:35 AM
അപര്‍ണ്ണ said...
പ്രിയേച്ചി, രണ്ടു മൂന്ന് തവണ വായിക്കേണ്ടി വന്നു. vocabulary- അപാരം തന്നെ!

January 30, 2008 6:37 AM
കുതിരവട്ടന്‍ :: kuthiravattan said...
"സുയോധനതനയന്‍ ശിരസ്സറ്റുവീണു"

അപ്പൊ സുയോധന തനയനായ ലക്ഷ്മണന്‍ ഗദ കൊണ്ടു തല്ലിയാണ് അഭിമന്യുവിനെക്കൊന്നതെന്ന് പാണന്മാര്‍ പാടി നടന്നത് വെറും നുണ. അല്ലേ കൃഷ്ണാ?

January 30, 2008 7:45 AM
പ്രിയ ഉണ്ണികൃഷ്ണന്‍ said...
ബലിതവിചാരം അണ്ണന്‍സ്,അച്ചായന്‍,
പ്രദീപ്: ചുമ്മാ ഒന്നു കടുപ്പിച്ചു നോക്കീതാ,ഇനി ആവര്‍ത്തിക്കില്ല:)

മനുജി,അപര്‍ണ്ണ,നിലാവര്‍ നിസ: നന്ദി ട്ടാ

കുതിരവട്ടന്‍: ഇതെന്തരൊ പേരു്?

ദുര്യോധനന്റെ മകനെ കൊന്നതോടെ കൌരവരുടെ ദേഷ്യം ഇരട്ടിച്ചു.പിന്നീട് ഒന്നിച്ചെതിര്‍ത്തു അഭിമന്യുവിനെ.ഒടുവില്‍ ദുശ്ശാസനന്റെ പുത്രന്‍ അഭിമന്യുവിന്റെ ഉച്ചിയില്‍ ഗദ കൊണ്ട് പ്രഹരിച്ചു. അങ്ങനെയാന് എന്റെ അറിവു്.

January 30, 2008 9:38 AM
ഏ.ആര്‍. നജീം said...
ഹൈസ്ക്കൂളിലെ ഏതോ ക്ലാസ്സില്‍ പത്മവ്യൂഹത്തിലപ്പെട്ട അഭിമന്യുവിനെ കുറിച്ച് എന്റെ ടീച്ചര്‍ തന്മയത്തതോടെ ക്ലാസ്സെടുക്കുമ്പോള്‍ വല്ലാത്തൊരാവേശത്തോടെ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു.

മുകളില്‍ പലരും പറഞ്ഞതു പോലെ പക്വതയുടെയോ മുന്‍‌കാഴ്ചയുടേയോ കുറവോ എന്നതല്ല, മറിച്ച് താന്‍ ഒറ്റപ്പെട്ടു എന്നറിഞ്ഞിട്ടും ധീരമായ് പൊരുതിയ ആ കഥാപാത്രം ഞങ്ങളുടെ മനസ്സില്‍ ഒരു ഹീറോ പരിവേശമായിരുന്നു..

അതൊക്കെ വീണ്ടും ഓര്‍മ്മിക്കാന്‍ ഈ കവിത സഹായിച്ചു..

"അനായുധനായൊരാ വീരന്റെ കണ്‍‌കളൊരുമാത്ര ചുറ്റിലും
തേടീയലഞ്ഞതും ബാണമതൊന്നു നെഞ്ചില്‍ തറച്ചൂ
തളര്‍ന്നൊരാ ശിരസ്സുയര്‍ത്തി വീക്ഷിക്കവേ ഒരു കൈ-
ത്താങ്ങിനായണഞ്ഞില്ലയാരുമാ പാര്‍ഥന്റെ പുത്രനായ്"

ഇതൊരു പതനമായി കരുതുന്നില്ലെങ്കിലും മനസ്സില്‍ നോവുണര്‍ത്തി പ്രിയാ....

കവിതയില്‍ വളരെ വളരെ മുന്നോട്ട് പോയിരിക്കുന്നു ഈ കവിയത്രി എന്ന് സന്തോഷത്തോടെ പറഞ്ഞ് കൊള്ളട്ടെ...:)

January 30, 2008 9:44 AM
ഭൂമിപുത്രി said...
പുരാണങ്ങളിലൂടെയുള്ള പ്രിയയുടെ യാത്ര ഇനിയുംതുടരുക

January 30, 2008 10:20 AM
നിഷ്ക്കളങ്കന്‍ said...
പ്രിയേ,
പ്രിയ നല്ല കവിത (അതും സാധാരണ വായന‌ക്കാരന് മനസ്സിലാകുന്നത്) എഴുതാന്‍ കഴിവുള്ള ആളാണ്. ഇത് എഴുതാന്‍ വേണ്ടി എഴുതിയപോലെ ആയിപ്പോയി എന്ന് തോന്നി. മൊത്തത്തില്‍ ന‌ന്നെങ്കിലും ഒഴുക്കില്ലെന്നൊക്കെ പറഞ്ഞതിന്റെ കാരണ‌ം അതായിരിയ്ക്കാം. പ്രിയയുടെ കവിതയ്ക്കുള്ള സ്റ്റാന്‍ഡേ‌ര്‍ഡ് ഇതിനില്ല. കാച്ചിക്കുറുക്കിപ്പതുക്കെക്കുറുക്കിക്കാച്ചിപ്പതുക്കെപ്പതുക്കെ എഴുതൂ.

"ജയദ്രതനയനങ്ങളതിസൂക്ഷ്മമായി"
"ജയന്ദ്രഥ" ആണ് കേട്ടോ.

അടുത്ത ഹൃദയത്തില്‍ തൊടുന്ന കവിത പോരട്ടെ.

ആശംസക‌ള്‍!

January 30, 2008 7:15 PM
Eccentric said...
ശക്തമായ ഭാഷ. അല്പം താമസിച്ചു ഇവിടെ എത്താന്‍ :-(

February 3, 2008 12:14 PM
Ramanunni.S.V said...
അഭി-ഏറ്റവും,മന്യു-ദുഖം..ദുഖത്തിന്റെ ഉയര്‍ന്ന അവസ്ഥ.പാതി പഠനം/നിര്‍ബന്ധം,വേറെവഴിയില്ലാത്തതുകൊണ്ട് യുദ്ധം,കുടുംബാഭിമാനം/16 വയസുവരെ ജീവിതം/ഗര്‍ഭിണിയായ ഭാര്യ.....അഭിമന്യു.പ്രിയാ നല്ല രചന.

February 3, 2008 4:51 PM
സുരേഷ് കുമാര്‍ കുമ്പഴ said...
കവിത കൊള്ളാം.....
ഒരു സംശയം..
“All contents on this site are written by Priya Unnikrishnan and are protected by copyright law”. എന്നെഴുതിക്കണ്ടു , ഇത് കാര്യമായിട്ടാണൊ അതോ തമാശയാണൊ????

February 21, 2008 9:57 PM
jithan said...
പാതിഅറിവില്‍ ജീവിതം ഹോമിക്കേണ്ടി വന്ന അഭിമന്യു....
മരണത്തിന്റെ വ്യൂഹത്തിലേക്ക് സ്വയം നടന്ന അഭിമന്യു....അഭിമന്യുവിനറിയാമായിരുന്നു തിരിച്ചുവരാനുള്ള വഴി തനിക്കന്യമാകുമെന്ന്....
എന്നിട്ടും.......
കവിത നന്നായി ട്ട്വൊ പ്രിയ....നല്ല ഭാഷ...
ഓര്‍മ്മപ്പെടുത്തലിനു നന്ദി...
കുട്ടിക്കാലത്തെ ചിത്രകഥകളിലേക്ക് തിരിച്ചുപോയ പോലെ ഒരു തോന്നല്‍.....
മനസ്സില്‍ തട്ടുന്ന ഒരു ചിത്രവും....ആരാ അത് വരച്ചെ??? കേമായിട്ടുണ്ട് അതും...

April 5, 2008 12:59 AM

നിരക്ഷരൻ said...

ഇത്രയും വരികള്‍ എങ്ങിനെ ഓര്‍ത്തുവെക്കുന്നു ?
സമ്മതിച്ച് തന്നിരിക്കുന്നു.

അനില്‍ഫില്‍ (തോമാ) said...

oormila is the represetitive in epic period of the wife of a typical gulf expatriet.