Saturday, August 30, 2008

താരസംഗമം

ആഗസ്റ്റ് രണ്ട്. ഉദയകിരണങ്ങള്‍ തീക്ഷ്ണമാകുന്നതിനുമുന്‍പേ ചെറിയൊരു യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഒമ്പത് മണിയായപ്പോഴേയ്ക്കും ഞാനും ഉണ്ണിയും ഡാലസ്സില്‍ നിന്നും പതിനാല് മൈല്‍ അകലത്തിലുള്ള ഇര്‍വിങ്ങിലെ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. അരമണിക്കൂറില്‍ അവിടെ എത്തി. സുഹൃത്തും ഭാര്യയും ഞങ്ങളേയും കാത്തിരിയ്ക്കു കയായിരുന്നു. സമയം ഒട്ടും കളയാതെ അവിടെനിന്നും ഞങ്ങള്‍ നാലുപേരും ഹ്യൂസ്റ്റണിലേയ്ക്ക് തിരിച്ചു.പത്തുമിനിറ്റിനുള്ളില്‍ ഹൈവേയില്‍ക്കയറി. നാലരമണിക്കൂര്‍ യാത്രയുണ്ട് ഹ്യൂസ്റ്റണിലേയ്ക്ക്. പാട്ടും
കൊച്ചുവര്‍ത്തമാനങ്ങളുമായി കറുത്ത ഫോഡ് കുതിച്ചു പായുമ്പോള്‍ എന്റെ കണ്ണുകള്‍ പുറത്തെ പച്ചപ്പിനെ ആസ്വദിയ്ക്കുകയായിരുന്നു.

അമേരിക്കന്‍ ഭക്ഷണത്തോടുള്ള ഇഷ്ടക്കുറവ് ആവശ്യത്തിനുള്ള ഭക്ഷണം കയ്യില്‍ കരുതാന്‍ പ്രേരിതമായി. അതുകൊണ്ട് തന്നെ മൂന്നുമണിക്കൂര്‍
യാത്ര ആയപ്പോഴേയ്ക്കും ഭക്ഷണം കഴിയ്ക്കാന്‍ പറ്റിയ സ്ഥലം അന്വേഷിക്കാന്‍ തുടങ്ങി. അതിനിടയ്ക്കാണ് ദിലീപ് ഫോണ്‍
ചെയ്തത് ( വാല്‍മീകി). ഹ്യൂസ്റ്റണില്‍ത്തന്നെയാണ് അവരുടെ വീട്. ഞങ്ങള്‍ പോകുന്ന വഴിയില്‍ നിന്നും കുറച്ച് മാറി അധികം അകലത്തിലല്ലാതെ. പിന്നെ ഒട്ടും ആലോചിച്ചില്ല വണ്ടി ഹൈവേയില്‍ നിന്നും ഫോര്‍ട്ടിഫൈവ് എക്സിറ്റില്‍ റൈറ്റ് ടേണടിച്ച് റോഡിലൂടെ ഒമ്പത് മൈല്‍ സഞ്ചരിച്ച് അവര്‍ താമസിയ്ക്കുന്ന സ്ഥലത്തെത്തി. വിശപ്പ് നല്ലതുപോലെ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ കുശലാന്വേഷണങ്ങള്‍
നടത്തി. എന്റെ അടുത്ത സുഹൃത്തായ ദിലീപിന്റെ വീട്ടില്‍ നിന്നും പറ്റാവുന്നത്ര പുസ്തകങ്ങളും എടുത്ത് സ്നേഹനിര്‍ഭരമായ ആ കൂടിക്കാഴ്ചയ്ക്ക് വിടപറഞ്ഞ് വീണ്ടും ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ഇരുപതുമിനുറ്റിനകം, നാലുമണിയായപ്പോഴേയ്ക്കും നേരത്തെ ബുക്ക് ചെയ്ത മാര്യട് ഹോട്ടലിലെത്തി. റൂമിലെത്തി ഒരുറക്കവും കുളിയുമൊക്കെ കഴിഞ്ഞ് അല്പനേരം വിശ്രമിച്ചു.

ഏഴ് മണിയായപ്പോഴേയ്ക്കും ഞങ്ങളെല്ലാവരും റെഡിയായി ഹോട്ടലിനു താഴെയെത്തി. റൂട്ട്മാപ് നോക്കി വഴിയൊക്കെ കണ്ടുപിടിച്ച് ഈ യാത്രയുടെ ലക്ഷ്യസ്ഥാനത്തേയ്ക്ക് പോകാനുറച്ചു. ഏതാണ്ട് ഇരുപതുമിനുറ്റ് യാത്രയ്ക്കു ശേഷം ടൊയോറ്റ സെന്ററിനരികില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നേരേ മുന്നോട്ട് നടന്നു. തിരക്ക് തുടങ്ങിയിരിയ്ക്കുന്നു.

ബാഗ് ചെക്കിങും ടിക്കറ്റ് ചെക്കിങും കഴിഞ്ഞ് സ്റ്റേഡിയത്തിനുള്ളിലേയ്ക്ക് കയറി. പന്ത്രണ്ടാം വരിയിലെ അടുത്തടുത്ത സീറ്റുകളിലിരുന്നു. ആളുകള്‍ വന്നുകൊണ്ടേയിരിയ്ക്കുന്നു. പതിനയ്യായിരത്തോളം ആളുകള്‍ക്കിരിയ്ക്കാന്‍ പറ്റുന്ന ടൊയോറ്റ സെന്റെറിലെ സ്റ്റേഡിയം മിനുറ്റുകള്‍ക്കകം നിറഞ്ഞു. ടെക്നിക്കല്‍ സപ്പോര്‍ട്ടുകാര്‍ക്കും സ്പോണ്‍സേഴ്സുമാര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഷോ ആരംഭിച്ചു, അമിതാഭ് ബച്ചന്‍ നയിക്കുന്ന വേള്‍ഡ് ടൂര്‍ , “അണ്‍ഫോര്‍ഗെറ്റബിള്‍ “!

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മകനും നടനുമായ റിതേഷ് ദേശ്‌മുഖ് ആയിരുന്നു ആദ്യത്തെ പെര്‍ഫോമര്‍ . അനായാസമായ കോമെഡിയിലൂടെ വെള്ളിത്തിരയില്‍ തിളങ്ങുന്ന റിതേഷ് ചുറുചുറുക്കോടെ സ്റ്റേജില്‍ ആടിപ്പാടുമ്പോള്‍ നിലയ്ക്കാത്ത ആരവമായിരുന്നു സ്റ്റേഡിയത്തില്‍ . ആത്മവിശ്വാസവും എനെര്‍ജെറ്റിക്കും സമന്വയിച്ച റിതേഷിന്റെ പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ പ്രതീക്ഷയ്ക്കുമപ്പുറത്തായിരുന്നു. കാണികള്‍ക്കു മുന്നില്‍ ശിരസാ നമിച്ച് നന്ദി പറഞ്ഞ റിതേഷ് പ്രിറ്റി സിന്‍ഡയെ ക്ഷണിച്ചുകൊണ്ടാണ് വേദി വിട്ടത്.


മങ്ങിയവെളിച്ചത്തില്‍ നിന്നും നേരിയ ശബ്ദത്തിലുള്ള ഹിന്ദിപാട്ട് പതുക്കെ ഉയര്‍ന്നു.ഡാന്‍സേഴ്സിന്റെ നീക്കങ്ങള്‍ക്കനുസരിച്ച് കളര്‍ലൈറ്റുകള്‍ പടര്‍ന്നു. തെളിഞ്ഞ വെളിച്ചത്തിലൂടെ നുണക്കുഴിയില്‍ ചിരിയുടെ സൌന്ദര്യമൊളിപ്പിച്ചുവെച്ച പ്രിറ്റി കണ്ണഞ്ചിപ്പിയ്ക്കുന്ന വേഷവിധാനങ്ങളോടെ സ്റ്റേജിനു മുന്നിലെത്തി.
ചടുലമായ നൃത്തച്ചുവടുകളില്‍ ആര്‍ത്തിരമ്പിയ ഹ്യൂസ്റ്റണിലെ സുഹൃത്തുക്കളോട് എങ്ങനെ നന്ദി പറയണമെന്നറിയാതെ ചിരിയുടെ
രാജകുമാരി സ്റ്റേജില്‍ കുണുങ്ങിനിന്നു. പിന്നെ അടുത്ത പെര്‍ഫോമറെ ക്ഷണിച്ചുകൊണ്ട് മെല്ലെ വേദി വിട്ടു.


സ്റ്റേജിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന കാണികളെ പറ്റിച്ചുകൊണ്ട് ആളുകള്‍ക്കിടയിലൂടെ അഭിഷേക് എത്തി. സെക്യൂരിറ്റി ഗാര്‍ഡുകളുടെ അകമ്പടിയോടെ ആരാധകരുടെ സ്നേഹപ്രകടനങ്ങള്‍ ഏറ്റുവാങ്ങി
ക്കൊണ്ടായിരുന്നു അഭിഷേകിന്റെ വരവ്.
വര്‍ണ്ണപ്പകിട്ടാര്‍ന്ന കോസ്റ്റ്യൂംസ് അഭിഷേകിന് നന്നേ ഇണങ്ങുന്നുണ്ടായിരുന്നു. വിസ്മയിപ്പിക്കുന്ന സ്റ്റേജ് അലങ്കാരങ്ങള്‍ ആ പ്രകടനത്തിന് മാറ്റുകൂട്ടി.
തുടരെ രണ്ട് ഡാന്‍സ് പെര്‍ഫോം ചെയ്തതുകൊണ്ടുള്ള ക്ഷീണം കൊണ്ടാകാം കാണികളോട് സംസാരിയ്ക്കുമ്പോള്‍ ആ സ്വരത്തില്‍ ഒരു ഇടര്‍ച്ച. അടുത്ത പെര്‍ഫോമറെ ക്ഷണിക്കാന്‍ പോകുകയാണെന്ന് അഭിഷേക് പറഞ്ഞതും നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തില്‍ നിന്നും ആരവമുയര്‍ന്നു. അടുത്തതായി വരാന്‍ പോകുന്നത് ആരാണെന്ന് എല്ലാവര്‍ക്കും
അറിയാമായിരുന്നു. കറുപ്പുവേഷത്തില്‍ ധവളത്തിളക്കത്തോടെ നക്ഷത്രത്തിനു നടുവില്‍ മറ്റൊരു തേജസ്സായി നീലക്കണ്ണുകളുള്ള സുന്ദരി പ്രത്യക്ഷമായതും നിലയ്ക്കാത്ത കയ്യടിയും ആരവവുമുയര്‍ന്നു.


ആഴക്കടലിന്റെ സൌന്ദര്യം അപ്പാടെ കണ്ണുകളിലേയ്ക്കാവാഹിച്ച ഐശ്വര്യ റായ് ബച്ചന്‍ അഴകിലും മികവിലും ഏറെ മുന്നില്‍ത്തന്നെ! അനായാസമായ നൃത്തച്ചുവടുകള്‍ ആ സൌന്ദര്യത്തിന് മാറ്റുകൂട്ടി. കണ്ടിന്യൂസായി
തുടര്‍ന്ന ആവസാന സ്റ്റെപ്പില്‍ അഭിഷേകും റിതേഷും കൂട്ടുവന്നതോടെ അരങ്ങ് ഉജ്ജ്വലമായി
ഇത്രയും വലിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍ ആദ്യമായാണ് പെര്‍ഫോം
ചെയ്യുന്നതെന്നു പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ക്ക് തിളക്കമേറി. ജയാബച്ചനെ സ്റ്റേജിലേയ്ക്കു ക്ഷണിച്ചുകൊണ്ട് ഐശ്വര്യ ഓടിമറയുന്നതുവരെ ഓഡിയന്‍സില്‍ നിന്നും ആരവമുയര്‍ന്നു
കൊണ്ടേയിരുന്നു. ഗ്ലോബല്‍ വാമിങ്ങിനെക്കുറിച്ചുള്ള ചെറിയൊരു സ്പീച്ച് ആയിരുന്നു ജയാ ബച്ചന്റേത്.

വിശാല്‍ ശേഖര്‍ ജോഡിയുടെ ഹരം പിടിപ്പിയ്ക്കുന്ന മൂന്നു പാട്ടുകളായിരുന്നു പിന്നീടുണ്ടായത്. പുത്തന്‍ തലമുറയുടെ പ്രിയപ്പെട്ട ഗായകര്‍ക്ക് വന്‍‌വരവേല്‍പ്പായിരുന്നു ഒരുങ്ങിയത്. അലയൊലികളടങ്ങി സംഗീതം നിലച്ച സ്റ്റേജിലെ ഇരുട്ടില്‍നിന്നും ബോളിവുഡിന്റെ ഇതിഹാസതാരം കറുപ്പിന്റെ ഏഴഴകില്‍ പ്രത്യക്ഷപ്പെട്ടതും ആരവങ്ങള്‍ സീമകള്‍ ലംഘിക്കുകയായിരുന്നുജോലിയന്വേഷിച്ചു നടന്ന കാലത്ത് സ്വന്തം ശബ്ദം ശാപമായി മാറിയ അവസരങ്ങളില്‍ വല്ലാത്തൊരു തോല്‍‌വിയോടെ പിന്‍‌വാങ്ങിയ നിമിഷങ്ങള്‍ . പിന്നീട് അതേ ഘനഗംഭീരമായ ശബ്ദം കൊണ്ട്
ബോളിവുഡിനെ സ്വന്തം കൈപ്പിടിയിലൊതുക്കിയ അതുല്ല്യപ്രതിഭ അമിതാഭ് ബച്ചന്‍ സ്വതസിദ്ധമായ ശൈലിയിലുള്ള ചുവടുകള്‍ വെച്ച് പാട്ടിനെ കൊഴുപ്പിച്ച സമയങ്ങളില്‍ ആരാധകര്‍ ആവേശത്തിന്റെ പീക്കിലായിരുന്നു. സ്ക്രീനില്‍ അമിതാഭ് ബച്ചന്റെ പഴയകാല സിനിമകളുടെ സ്റ്റില്‍‌സ് മിന്നിമറഞ്ഞുകൊണ്ടേയിരുന്നു. എല്ലാവരും കേള്‍ക്കാന്‍ കൊതിച്ചിരുന്ന
ആ ശബ്ദം നന്ദിപ്രകടനത്തിലൂടെ ഒഴുകിയെത്തിയത് മറ്റൊരു ആവേശത്തിമിര്‍പ്പിന് കാരണമായി. തുടര്‍ന്ന് അടുത്ത പെര്‍ഫോമന്‍സ് ആരംഭിച്ചു. മൈക്കിലൂടെയെത്തിയ അമിതാഭിന്റെ ശബ്ദം പാട്ടിന്റെ പകുതിയില്‍ പെട്ടന്നു നിന്നു.മൈക്ക് കണക്ഷന് എന്തോ പ്രോബ്ലം. കോടികള്‍ ലാഭമുണ്ടാക്കുന്ന ഷോയുടെ ഇടയില്‍ ഇങ്ങനെയൊരു തകരാര്‍ തീര്‍ത്തും
അപ്രതീക്ഷിതം.സംഭവം എന്താണെന്നു പെട്ടന്നു മനസ്സിലാക്കിയ മറ്റുതാരങ്ങള്‍ ഉടനെത്തന്നെ സ്റ്റേജിലേയ്ക്ക് വന്ന് ചുവടുകള്‍ വെച്ചു. അനാവശ്യമായ കൂവലോ ആര്‍പ്പുവിളിയോ ഇല്ലാതെ പതിനയ്യായിരത്തോളം വരുന്ന കാണികള്‍ ഒന്നടങ്കം കയ്യടിച്ച് ആ ‘ അഭിശപ്തനിമിഷത്തെ ‘ മനോഹരമാക്കി.
ഒരു മിനിറ്റ് കഴിഞ്ഞതും എല്ലാം ശരിയായി.അത്രയും വലിയ ഓഡിയന്‍സില്‍ നിന്നും അദ്ദേഹത്തിനു കിട്ടിയ സപ്പോര്‍ട്ട് ആ വ്യക്തിത്വത്തിനുള്ള ബഹുമതിയാണെന്നു പറയാതെ വയ്യ. വീണ്ടും പാട്ട് തുടര്‍ന്നു. ശേഷം, ഓഡിയന്‍സില്‍ നിന്നും അതിനിരട്ടി മധുരമുള്ള പ്രതികരണം ലഭിച്ചതില്‍ ആവോളം നന്ദി പറഞ്ഞുകൊണ്ട് അമിതാഭ് തല്‍ക്കാലത്തേയ്ക്ക് വിടവാങ്ങി.

ആഗസ്ത് രണ്ട്. അതിനെന്താണിത്ര പ്രത്യേകത എന്നു ചോദിച്ചാല്‍ ഒന്നുമില്ല. പക്ഷേ, അമിതാഭ് ബച്ചനും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കും ആ ദിവസം വലുതാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ആഗസ്ത് രണ്ടിനാണ് പൊലിഞ്ഞുപോയെന്നു കരുതിയ ആ മഹാ പ്രതിഭ മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ജീവിതത്തിലേയ്ക്ക് ഊര്‍ജ്ജസ്വലനായി തിരിച്ചുവന്നത്. അതുകൊണ്ടാവാം അഭിഷേക് ഈ ആഗസ്ത് രണ്ടിനെ അച്ഛന്റെ പിറന്നാളെന്നു വിശേഷിപ്പിച്ചത് . പിറന്നാള്‍ സമ്മാനമായി അമിതാഭിന്റെ എക്കാലത്തേയും ഹിറ്റ് ആയ ഡോണിലെ “ പാന് ബനാറസ്‌വാല” എന്ന പ്രിയഗാനത്തിനൊത്ത് അഭിഷേക് ചുവടുവെച്ചു. ആ വേഷവും തലേക്കെട്ടും സ്റ്റൈലുമെല്ലാം അമിതാഭ് ബച്ചനെ അനുകരിയ്ക്കാന്‍ ‍ശ്രമിച്ചുകൊണ്ടായിരുന്നു.

തുടര്‍ന്ന് ഐശ്വര്യ “ പര്‍ദേശിയാ “ പാട്ടിനൊത്ത് മനോഹരമായ നൃത്തമവതരിപ്പിച്ചു, ഇടയ്ക്ക് അഭിഷേകും അതില്‍ പങ്കാളിയായി. മഞ്ഞപ്പകിട്ടിന്റെ തിളക്കത്തില്‍ വല്ലാത്തൊരു ഭംഗിയായിരുന്നു നീലക്കണ്ണുകാരിയ്ക്ക് !

ആ നൃത്തച്ചുവടുകളുടെ താളം കാണികളില്‍ നിന്നും മറയുമ്പോഴേയ്ക്കും റിതേഷ് ദേശ്‌മുഖും പ്രിറ്റിയും ‘ ഹം ‘ എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിന് ഹരം പകര്‍ന്നു.

പ്രായം സൌന്ദര്യത്തിനു മുന്നില്‍ കീഴടങ്ങുമെന്നതിന്റെ ഉത്തമ ഉദാഹരണമായി തൊണ്ണൂറുകളില്‍ ഒരു ലഹരി പോലെ പടര്‍ന്ന തരംഗം മാധുരി ദീക്ഷിത് യാതൊരു പതര്‍ച്ചയുമില്ലാതെയാണ് സ്റ്റേജിലെത്തിയത്.
മനോഹരമായൊരു പൂ വിടര്‍ന്നതിന്റെ അകമ്പടിയോടെയാണ് അവരെത്തിയത്. നായികാപ്രാധാന്യമുള്ള കഥകളില്‍ അഭിനയചാരുതയും നൃത്തപാടവവും ഒരുപോലെ തെളിയിച്ച എന്നത്തേയും താരറാണിയ്ക്ക് വമ്പിച്ച വരവേല്‍പ്പായിരുന്നു ഹ്യൂസ്റ്റണിലെ സദസ്സ് നല്‍കിയത്. അന്നും ഇന്നും ഒരുപോലെ എല്ലാവരും ആസ്വദിയ്ക്കുന്ന തേസാബിലെ “ ഏക് ദോ തീന്‍ “ വീണ്ടുമൊരിക്കല്‍ക്കൂടി മാധുരിയുടെ മാസ്മരികപ്രകടനത്തില്‍ അനശ്വരമായപ്പോള്‍ കാണികള്‍ക്കത് ആ ഷോയിലെ ഏറ്റവും വലിയ പെര്‍ഫോമന്‍സ് ആയി മാറി. ഹിറ്റ് ഗാനങ്ങള്‍ക്കൊത്ത് ആടിത്തിമിര്‍ത്ത മാധുരിയ്ക്കൊപ്പം കാണികളും കൂടുകയായിരുന്നു. ‘ആജ നച്‌ലേ‘ യിലൂടെ രണ്ടാം വരവ് ഗംഭീരമാക്കിയ ആ നൃത്തപാടവം ബഹുമാനിക്കപ്പെടേണ്ടതാണ്

ലാളിത്യവും വ്യക്തിത്വവും കഴിവും സൌന്ദര്യവും ഒരുപോലെ അനുഗ്രഹിച്ച എക്കാലത്തേയും നായിക ഹ്യൂസ്റ്റണിലെ സദസ്സിനോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുമ്പോള്‍ പതിനയ്യായിരത്തോളം ജനങ്ങളുടെ സ്നേഹാദരങ്ങള്‍ക്കൂടിയായിരുന്നു അവരെ തേടിയെത്തിയത്. ഒരു മഴ പെയ്തുതോര്‍ന്നപോലെയായിരുന്നു ആ വശ്യമനോഹാരിത!

വര്‍ണ്ണോജ്ജ്വലമായ പ്രകടനത്തിലൂടെ പ്രിറ്റി സിന്‍ഡ വീണ്ടും സ്റ്റേജിലെത്തിയത് പ്രതീക്ഷിക്കാതെയായിരുന്നു. തുടര്‍ന്ന് ഐശ്വര്യയും
അഭിഷേകും ഒരുമിച്ചുള്ള വരവ് ഓഡിയന്‍സിന്റെ മനം കുളിര്‍പ്പിച്ചു. പുത്തന്‍ താരദമ്പതികളുടെ പരിവേഷം ഒട്ടും ചോര്‍ന്നുപോകാതെ എന്നപോലായിരുന്നു അവരുടെ നൃത്തച്ചുവടുകള്‍

അത് കഴിഞ്ഞതും വിശാല്‍ ശേഖര്‍ ജോഡിയുടെ കൂടെ അഭിഷേകും റിതേഷുമെത്തി. ഇന്ത്യയുടെ വിവിധഭാഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് കാശ്മീരിന്റെ സൌന്ദര്യവുമായി പ്രിറ്റിയും, മഹാരാഷ്ട്രയുടെ ചടുലതയുമായി റിതേഷും , പഞ്ചാബിന്റെ ലാളിത്യവുമായി അമിതാഭ് ബച്ചനും, ഗുജറാത്തിന്റെ താളവുമായി ഐശ്വര്യയും, ദക്ഷിണേന്ത്യന്‍ കരുത്തുമായി ദൂള്‍ എന്ന തമിഴ് സിനിമയിലെ ഗാനവുമായി അഭിഷേകുമെത്തി. “ ഡോലാരേ “ എന്ന ജനപ്രിയ ഗാനത്തിനൊത്ത് ഐശ്വര്യ വീണ്ടും സ്റ്റേജിലെത്തി. അതിന് മാറ്റുകൂട്ടാനെന്നപോലെ മാധുരിയുമെത്തി. രണ്ടുപേരുടേയും നൃത്തപാടവം ഒന്നിനൊന്നു മികച്ചതായിരുന്നുആ ആഹ്ലാദത്തിന് കൂട്ടായി അഭിഷേകും പ്രിറ്റിയും നല്ലൊരു ഡാന്‍സുമായി വീണ്ടും രംഗത്തെത്തി. റിതേഷും കൂട്ടുകാരും അവതരിപ്പിച്ച എനെര്‍ജെറ്റിക് പ്രകടനം ഒരു നോണ്‍സ്റ്റോപ്പ് എന്നപോലെ ഷോയ്ക്ക് ഭംഗി കൂട്ടി. അമിതാഭ് ബച്ചന്റെ പ്രസംഗത്തിന് കാതോര്‍ത്തിരുന്നവരെ മുഷിപ്പിക്കാതെ അദ്ദേഹത്തിന്റെ ഇലെക്ട്രോമാഗ്നെറ്റിക് ശബ്ദം ആ രാവിനെയുണര്‍ത്തി.

ഹരിവംശരായ് ബച്ചനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ തുടങ്ങി അഗ്നിപത് എന്ന അക്ഷരക്കൂട്ടിലൂടെ അദ്ദേഹത്തിന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായ ദീവാരിലെ ഡയലോഗിലെത്തിയതും ഓഡിയന്‍സ് നിശ്ശബ്ദമായി. ദീവാരിലെ ആ ഹിറ്റ് ഡയലോഗ് അതേ വികാരവിക്ഷോഭത്തോടെ പറഞ്ഞവസാനിപ്പിച്ചപ്പോഴേയ്ക്കും കയ്യടികളുടെ പ്രവാഹത്തില്‍ സ്റ്റേഡിയം കിടിലം കൊണ്ടു. പരിപാടിയ്ക്കിടയില്‍ എന്തോ തകരാറുമൂലം ഒരു മിനുറ്റ് നേരത്തേയ്ക്ക് മൈക്ക് കേടുവന്നതും അതേത്തുടര്‍ന്ന് ഇത്രയും വലിയൊരു സദസ്സ് നല്‍കിയ സ്നേഹപൂര്‍ണ്ണമായ പെരുമാറ്റത്തില്‍ അമിതാഭ് ബച്ചന്‍ ഏറെ സന്തോഷിച്ചു. യാതൊരു മറയുമില്ലാതെ അദ്ദേഹം അക്കാര്യം സ്വന്തം ബ്ലോഗില്‍ ( അമിതാഭ് ബച്ചന്‍ ) പിറ്റേന്നുതന്നെ എഴുതുകയും ചെയ്തു.

‘ കജ്‌രാരേ ‘ ഹര്‍ഷാരവത്തോടെയാണ് തുടങ്ങിയതുതന്നെ. അമിതാഭ് ബച്ചന്‍ ഷോ എന്നറിഞ്ഞപ്പോഴേ എല്ലാരും പ്രതീക്ഷിച്ചിരുന്നതും അതുതന്നെ. ഐശ്വര്യയുടെ സൌന്ദര്യത്തെ മൊത്തമായി ആവാഹിച്ചെടുത്ത ആദ്യതാളങ്ങള്‍ക്ക് ശേഷം അഭിഷേക് എത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ അമിതാഭ് ബച്ചനും. താരങ്ങളൊരുമിക്കുന്നു എന്നതിലുപരി അച്ഛനും മകനും മരുമകളും ഒത്തൊരുമിച്ചുള്ള കൌതുകകരമായ പ്രകടനമായിരുന്നു അത്. പാട്ടിനൊത്തുള്ള താളങ്ങള്‍ക്ക് ഒട്ടും പൊലിമ കുറയാതെ അവര്‍ ആടിത്തകര്‍ക്കുമ്പോള്‍ കാണികള്‍ മൊത്തം നൃത്തത്തിന്റെ ലഹരിയിലായിരുന്നു. തുടര്‍ന്ന്, ആ ഷോയിലുണ്ടായിരുന്ന എല്ലാവരും ഒരുമിച്ച് വേദിയില്‍ നിരന്നു. അണ്‍ഫോര്‍ഗെറ്റബിള്‍ ഷോ അവിടെ അവസാനിയ്ക്കുകയായിരുന്നു....

നാലുമണിക്കൂര്‍ നേരത്തെ മായാക്കാഴ്ചകള്‍ കഴിഞ്ഞിറങ്ങുമ്പോഴും കണ്മുന്നില്‍ വീണ്ടും വീണ്ടും തെളിഞ്ഞത് അമിതാഭ് ബച്ചന്റേയും മാധുരിയുടേയും പ്രകടനങ്ങള്‍ ആയിരുന്നു, ആ ഷോയില്‍ ഏറ്റവും കൂടുതല്‍ കയ്യടി കിട്ടിയതും ആരാധകരുടെ ആഹ്ലാദം ഏറ്റുവാങ്ങിയതും അവരിരുവരും ആയിരുന്നു. അണ്‍ഫോര്‍ഗെറ്റബിള്‍ എന്നതിനെ തികച്ചും അര്‍ത്ഥവത്താക്കിയ ഷോ.

രാത്രി ഒരുമണിയായിരുന്നു അപ്പോള്‍ . തിരിച്ച് റൂമിലെത്തിയപ്പോഴേയ്ക്കും ഏതാണ്ട് തളര്‍ന്നിരുന്നു. പിറ്റേന്ന് ഉച്ചയോടെയാണ് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങിയത്. നേരെ പോയത് അടുത്തുള്ള ഗാല്‍‌വെസ്റ്റണ്‍ ബീച്ചിലേയ്ക്ക്. അരമണിക്കൂറോളം യാത്ര. വഴിയില്‍ ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു. ബീച്ചിലെത്തിയപ്പോഴേയ്ക്കും വെയില്‍ കനത്തു. ആ കടലിന് ഒരു ഭംഗിയും തോന്നിയില്ല. തിരമാലകള്‍ക്കും ഒരു മടുപ്പ്. എന്തൊക്കെയോ ദുശ്ശകുനങ്ങളെ മുന്‍‌കൂട്ടി പറയാനെന്നപോലെ അവിടെമാത്രം വട്ടമിട്ടു പറന്ന പക്ഷി മനസ്സിലെന്തൊക്കെയോ ആശങ്കകളുണര്‍ത്തി.


ആരേയും ശ്രദ്ധിക്കാതെ പറഞ്ഞാല്‍ കേള്‍ക്കാത്ത വികൃതിക്കുട്ടിയെപ്പോലെ
തീരം‌‌തൊടാനെത്തുന്ന തിരമാലകളെ കുഞ്ഞുകൈകള്‍കൊണ്ട് തടുക്കാന്‍ ശ്രമിയ്ക്കുന്ന കുസൃതി കൌതുകമുണര്‍ത്തി

ഡാലസ്സിലേയ്ക്കിനി അഞ്ച് മണിക്കൂറോളാം യാത്ര ചെയ്യണം. ഹൈവേയിലൂടെ കുതിച്ചുപായുന്ന വണ്ടികള്‍ക്ക് അപശകുനമെന്നപോലെ മാനമിരുണ്ടു. വഴിയില്‍ പലയിടങ്ങളിലും മഴ പെയ്യുന്നുണ്ടായിരുന്നു. കാലം തെറ്റിയ മഴ. ഇര്‍വിങ്ങിലെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ രാത്രി ഒമ്പതരയായി. അവിടെ നിന്നും അവരോട് യാത്ര പറഞ്ഞ് ഞങ്ങളുടെ വണ്ടിയുമെടുത്ത് വീട്ടിലേയ്ക്ക് .

വഴിനീളെ വീശിയടിച്ച കാറ്റിനെ നോക്കി ആക്സിലേറ്ററില്‍ കാലമരുമ്പോള്‍ സ്പീഡ് ലിമിറ്റ് ബോര്‍ഡുകല്‍ കാണുന്നുണ്ടായിരുന്നില്ല. റോഡ് മുഴുവന്‍ ഇലകളും മരച്ചില്ലകളും നിറഞ്ഞു കിടന്നു. അധികം താമസിയാതെ വീട്ടിലെത്തി. യാത്രാക്ഷീണവും വിശപ്പും അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്നു. ബ്ലൈന്‍ഡിനപ്പുറത്തെ ഗ്ലാസ്സിലൂടെ നോക്കിയപ്പോള്‍ കണ്ടത് വീഴാനെന്നപോലെ തലയാട്ടുന്ന മരങ്ങള്‍ , വല്ലാത്തൊരു ഭീതിയുണര്‍ത്തിയ സമയം.

പിറ്റേന്നത്തെ ന്യൂസില്‍ അറിഞ്ഞു, ഹ്യൂസ്റ്റണില്‍ റെഡ് അലെര്‍ട്ട്. ഗാല്‍‌വെസ്റ്റണ്‍ ബീച്ചില്‍ പേമാരിയും കൊടുംകാറ്റും. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അതിലൊന്നും പെടാതെ തിരിച്ചെത്തിയത് ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍ ....

50 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രിയ ഉണ്ണികൃഷ്ണന്‍ said...
ബോളിവുഡ് താരങ്ങള്‍ ആടിത്തകര്‍ത്ത ഹ്യൂസ്റ്റണിലെ കര്‍ക്കിടകരാവ്!!!

August 20, 2008 11:39 AM

വാല്‍മീകി said...
ഹ്യൂസ്റ്റനില്‍ കൊടുംകാറ്റും പേമാരിയും വന്നിട്ടും ഞാനിവിടെ പാറ പോലെ ഉറച്ചു ഇരിപ്പുണ്ട് കേട്ടോ. ഡാലസില്‍ നിന്നും വന്ന ആളുകളെ ഓടിച്ചു വിടാന്‍ ആയിരുന്നു പ്രകൃതിയുടെ തീരുമാനം.. ശംഭോ മഹാദേവാ...

എന്തായാലും പ്രോഗ്രാമിന്റെ നല്ല കലക്കന്‍ വിവരണം.

August 20, 2008 11:43 AM


അരൂപിക്കുട്ടന്‍/aroopikkuttan said...
ആദ്യം ഞാന്‍ വിചാരിച്ചു സിലുമാനടന്‍ ദിലീപിനെയായിരിക്കും കൂട്ടുകാരനെന്നുപറഞ്ഞതെന്ന്!
ഇപ്പോ മനസ്സിലായി!
:)


നല്ല വിവരണം!
ഗതിവിട്ടകവിതയെക്കാള്‍ കൈവന്ന ഗദ്യം കൊള്ളാം!

August 20, 2008 3:09 PM


Gopan (ഗോപന്‍) said...
പ്രിയാജി,
ഒരു ലൈവ് പ്രോഗ്രാം കണ്ട പ്രതീതി.
പടങ്ങളും വിവരണവും നന്നായി ആസ്വദിച്ചു.
അവസാന ചിത്രം കുറച്ചധികം ഇഷ്ടമായി.

August 20, 2008 3:32 PM


പൊറാടത്ത് said...
വളരെ നല്ല വിവരണം പ്രിയാ. പ്രോഗ്രാ‍മിന്റെ ഡീറ്റെയിത്സിനേക്കാൾ എനിയ്ക്കിഷ്ടപ്പെട്ടത് നിങ്ങളുടെ യാത്രാവിവരണമായിരുന്നു...

ആശംസകൾ...

വാല്‍മീകി said...
ഹ്യൂസ്റ്റനില്‍ കൊടുംകാറ്റും പേമാരിയും വന്നിട്ടും ഞാനിവിടെ പാറ പോലെ ഉറച്ചു ഇരിപ്പുണ്ട് കേട്ടോ. ഡാലസില്‍ നിന്നും വന്ന ആളുകളെ ഓടിച്ചു വിടാന്‍ ആയിരുന്നു പ്രകൃതിയുടെ തീരുമാനം.. ശംഭോ മഹാദേവാ...

എന്തായാലും പ്രോഗ്രാമിന്റെ നല്ല കലക്കന്‍ വിവരണം.

August 20, 2008 11:43 AM


അരൂപിക്കുട്ടന്‍/aroopikkuttan said...
ആദ്യം ഞാന്‍ വിചാരിച്ചു സിലുമാനടന്‍ ദിലീപിനെയായിരിക്കും കൂട്ടുകാരനെന്നുപറഞ്ഞതെന്ന്!
ഇപ്പോ മനസ്സിലായി!
:)


നല്ല വിവരണം!
ഗതിവിട്ടകവിതയെക്കാള്‍ കൈവന്ന ഗദ്യം കൊള്ളാം!

August 20, 2008 3:09 PM


Gopan (ഗോപന്‍) said...
പ്രിയാജി,
ഒരു ലൈവ് പ്രോഗ്രാം കണ്ട പ്രതീതി.
പടങ്ങളും വിവരണവും നന്നായി ആസ്വദിച്ചു.
അവസാന ചിത്രം കുറച്ചധികം ഇഷ്ടമായി.

August 20, 2008 3:32 PM


പൊറാടത്ത് said...
വളരെ നല്ല വിവരണം പ്രിയാ. പ്രോഗ്രാ‍മിന്റെ ഡീറ്റെയിത്സിനേക്കാൾ എനിയ്ക്കിഷ്ടപ്പെട്ടത് നിങ്ങളുടെ യാത്രാവിവരണമായിരുന്നു...

ആശംസകൾ...

വാല്‍മീകി said...
ഹ്യൂസ്റ്റനില്‍ കൊടുംകാറ്റും പേമാരിയും വന്നിട്ടും ഞാനിവിടെ പാറ പോലെ ഉറച്ചു ഇരിപ്പുണ്ട് കേട്ടോ. ഡാലസില്‍ നിന്നും വന്ന ആളുകളെ ഓടിച്ചു വിടാന്‍ ആയിരുന്നു പ്രകൃതിയുടെ തീരുമാനം.. ശംഭോ മഹാദേവാ...

എന്തായാലും പ്രോഗ്രാമിന്റെ നല്ല കലക്കന്‍ വിവരണം.

August 20, 2008 11:43 AM


അരൂപിക്കുട്ടന്‍/aroopikkuttan said...
ആദ്യം ഞാന്‍ വിചാരിച്ചു സിലുമാനടന്‍ ദിലീപിനെയായിരിക്കും കൂട്ടുകാരനെന്നുപറഞ്ഞതെന്ന്!
ഇപ്പോ മനസ്സിലായി!
:)


നല്ല വിവരണം!
ഗതിവിട്ടകവിതയെക്കാള്‍ കൈവന്ന ഗദ്യം കൊള്ളാം!

August 20, 2008 3:09 PM


Gopan (ഗോപന്‍) said...
പ്രിയാജി,
ഒരു ലൈവ് പ്രോഗ്രാം കണ്ട പ്രതീതി.
പടങ്ങളും വിവരണവും നന്നായി ആസ്വദിച്ചു.
അവസാന ചിത്രം കുറച്ചധികം ഇഷ്ടമായി.

August 20, 2008 3:32 PM


പൊറാടത്ത് said...
വളരെ നല്ല വിവരണം പ്രിയാ. പ്രോഗ്രാ‍മിന്റെ ഡീറ്റെയിത്സിനേക്കാൾ എനിയ്ക്കിഷ്ടപ്പെട്ടത് നിങ്ങളുടെ യാത്രാവിവരണമായിരുന്നു...

ആശംസകൾ...
വാല്‍മീകി said...
ഹ്യൂസ്റ്റനില്‍ കൊടുംകാറ്റും പേമാരിയും വന്നിട്ടും ഞാനിവിടെ പാറ പോലെ ഉറച്ചു ഇരിപ്പുണ്ട് കേട്ടോ. ഡാലസില്‍ നിന്നും വന്ന ആളുകളെ ഓടിച്ചു വിടാന്‍ ആയിരുന്നു പ്രകൃതിയുടെ തീരുമാനം.. ശംഭോ മഹാദേവാ...

എന്തായാലും പ്രോഗ്രാമിന്റെ നല്ല കലക്കന്‍ വിവരണം.

August 20, 2008 11:43 AM


അരൂപിക്കുട്ടന്‍/aroopikkuttan said...
ആദ്യം ഞാന്‍ വിചാരിച്ചു സിലുമാനടന്‍ ദിലീപിനെയായിരിക്കും കൂട്ടുകാരനെന്നുപറഞ്ഞതെന്ന്!
ഇപ്പോ മനസ്സിലായി!
:)


നല്ല വിവരണം!
ഗതിവിട്ടകവിതയെക്കാള്‍ കൈവന്ന ഗദ്യം കൊള്ളാം!

August 20, 2008 3:09 PM


Gopan (ഗോപന്‍) said...
പ്രിയാജി,
ഒരു ലൈവ് പ്രോഗ്രാം കണ്ട പ്രതീതി.
പടങ്ങളും വിവരണവും നന്നായി ആസ്വദിച്ചു.
അവസാന ചിത്രം കുറച്ചധികം ഇഷ്ടമായി.

August 20, 2008 3:32 PM


പൊറാടത്ത് said...
വളരെ നല്ല വിവരണം പ്രിയാ. പ്രോഗ്രാ‍മിന്റെ ഡീറ്റെയിത്സിനേക്കാൾ എനിയ്ക്കിഷ്ടപ്പെട്ടത് നിങ്ങളുടെ യാത്രാവിവരണമായിരുന്നു...

ആശംസകൾ...

അനംഗാരി said...
അതുശരി! കസെറ്റില്‍ നിന്ന് പടമൊക്കെ കോപ്പി ചെയ്ത് പ്രോഗ്രാം കണ്ടെന്ന് പുളുവടിക്കുകയാണോ?

എന്നിട്ട് ഈ പരിപാടിയില്‍ പങ്കെടുത്ത ഞാന്‍ പ്രിയയെ അവിടെയൊന്നും കണ്ടില്ലല്ലൊ?

ഓ:ടോ:എനിക്കുള്ള കുപ്പിയും ചെമ്മീന്‍ അച്ചാറും വരുന്നത് വരെ ഞാനിങ്ങനെ പാരവെച്ചോണ്ടിരിക്കും...

August 20, 2008 7:36 PM


മയൂര said...
താരസംഗമത്തിന്റെ വിവരണം ഒരു തത്സമയ പ്രക്ഷേപണം പോലെ ആസ്വദിച്ചു :)


ഓ.ടോ: “അഭിശപ്തനിമിഷത്തെ“ എന്ന വാക്കൊക്കെ ഉപയോഗിച്ച എഴുത്തുകാരിക്ക് ചില ആംഗലേയ പദങ്ങൾ മലയാളത്തിൽ ആകാമായിരുന്നില്ലെ എന്നൊരാശങ്കയില്ലാതില്ല.[ചുമ്മാ കണ്ണുകടിച്ചിട്ടാ;) ]

August 20, 2008 7:51 PM


കാന്താരിക്കുട്ടി said...
താഎഅ സംഗമത്തിന്റെ വിവരണം വളരെ ആസ്വാദ്യകരമായി തോന്നി.അവിടെ വന്നു ആ പരിപാടി കണ്ട ഒരു തോന്നല്‍.

August 20, 2008 8:10 PM

പടിപ്പുര said...
അൺഫോർഗറ്റബിൾ!
നല്ല വിവരണം.

August 20, 2008 8:37 PM


സൂര്യോദയം said...
Nice report :-)

August 20, 2008 9:51 PM


പാമരന്‍ said...
തികച്ചും അണ്‍ഫോര്ഗറ്റബിള്‍ തന്നെ.. നല്ല വിവരണം പ്രായമ്മെ.

August 20, 2008 9:57 PM


ബൈജു (Baiju) said...
"ആ കടലിന് ഒരു ഭംഗിയും തോന്നിയില്ല. തിരമാലകള്‍ക്കും ഒരു മടുപ്പ്."— നിറതിങ്കളിനുനേരേ കൈകളുയര്‍ത്തി എത്രയോകാലമായി കേഴുകയല്ലേ, മടുപ്പ് സ്വാഭാവികം.

പ്രിയ, യാത്രാവിവരണം നന്നായി......ആശംസകള്‍.

—ബൈജു

August 20, 2008 10:01 PM


ശ്രീ said...
വിവരണം തകര്‍പ്പന്‍!!!

August 20, 2008 10:30 PM


കുട്ടിച്ചാത്തന്‍ said...
ചാത്തനേറ്: ഇമ്മാതിരി ഏത് പരിപാടി കാണാന്‍ പോയാലും അതേ ഓര്‍ഡറില്‍ ഓര്‍ത്ത് വയ്ക്കുക എന്ന് പറഞ്ഞാല്‍ പ്രിയേച്ചി ഒരു സംഭവം തന്നെ!!!!

August 20, 2008 10:34 PM


ശ്രീവല്ലഭന്‍. said...
നല്ല വിവരണം :-)

August 20, 2008 10:53 PM


കാവലാന്‍ said...
നല്ല വിവരണം അരൂപി പറഞ്ഞതു കറക്റ്റ്,അതോ രണ്ടും ഒരു പോലെ പറ്റും എന്നു തെളിയിക്കാനാണോ പുറപ്പാട്?.

ഇനി ഉള്ള കാര്യമങ്ങു പറയാം.

ചുമ്മാ ഇങ്ങനെ ഓരോ പുളുവടിച്ചോ അവീടെ പോയി ഇവിടെ പോയി എന്നൊക്കെ.
ഞങ്ങളെന്താ ഐശ്വര്യയേം അഭിഷേകിനേമൊന്നും കാണാത്തതാണോ!
ദേ അഭിഷേകിന്റെ കാലിനൊരു വലിവു കണ്ടൊ കഴിഞ്ഞ ദിവസം ഇവിടെ പാര്‍ക്കില്‍ ഞങ്ങളു പന്തു കളിക്കുമ്പൊ പറ്റിയതാ.

August 20, 2008 11:03 PM

പ്രയാസി said...
കൊള്ളാം..:)

August 20, 2008 11:39 PM


സി. കെ. ബാബു said...
“പതിനയ്യായിരത്തോളം ആളുകള്‍ക്കിരിയ്ക്കാന്‍ പറ്റുന്ന ടൊയോറ്റ സെന്റെറിലെ സ്റ്റേഡിയം”

“എക്കാലത്തേയും നായിക ഹ്യൂസ്റ്റണിലെ സദസ്സിനോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുമ്പോള്‍ പതിനെട്ടായിരത്തോളം ജനങ്ങളുടെ സ്നേഹാദരങ്ങള്‍ ‍കൂടിയായിരുന്നു അവരെ തേടിയെത്തിയത്.”

അപ്പോള്‍ കാഴ്ചക്കാരില്‍ മൂവായിരത്തോളം പേര്‍ ഗര്‍ഭിണികളായിരുന്നു അല്ലേ? :)

വേറെ കുറ്റമൊന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അസൂയ കുശുമ്പാല്‍ ശാന്തി. :)

വിവരണം ഭംഗിയായി.

(അമേരിക്കേലായിട്ടും GPS Navigation ഒന്നും വേണ്ടന്നു് വച്ചോ? റൂട്ട് മാപ്പ് നോക്കിയാണോ ഡ്രൈവിംഗ്?)

August 20, 2008 11:56 PM


..:: അച്ചായന്‍ ::.. said...
അപ്പൊ വല്മികിയുടെ ആശ്രമത്തിലും കേറി അല്ലെ :D പിന്നെ ഷോ അവിടെ വന്നു കാണുന്നപോലെ പോലെ ഉണ്ടാരുന്നു ഫോട്ടോസ് പിന്നെ വിവരണം ഒകെ കൂടെ ഒരു നല്ല സുഖം തന്നു
പിന്നെ ലാസ്റ്റ് വയിച്ചപോ ഇ പോസ്റ്റ് ഒകെ വായിക്കാന്‍ ഞങ്ങള്‍ ഒകെ ഇവിടെ ഉണ്ട് എന്ന് കര്‍ത്താവിനു അറിയാം അതാ ഇങ്ങു കൊണ്ടു പോന്നേ :D അപ്പൊ പോസ്റ്റ് തകര്ത്തു കേട്ടോ ..:)

August 21, 2008 12:06 AM


സണ്ണിക്കുട്ടന്‍ /Sunnikuttan said...
വിവരണം ഗംഭീരമായിട്ടുണ്ട് ട്ടോ!!

August 21, 2008 12:58 AM

യാരിദ്‌|~|Yarid said...
പ്രിയ നല്ല ലേഖനം. പക്ഷെ രണ്ടു ഭാഗമായി എഴുതാമായിരുന്നു. ഒരുപാട് നേരമെടുത്താ വായിച്ചു തീര്‍ന്നത്..:)

August 21, 2008 2:00 AM


Rare Rose said...
പ്രിയേച്ചീ..,..അവിസ്മരണീയമായ ആ പരിപാടിയുടെ മനോഹാരിത ഒട്ടും ചോര്‍ന്നു പോകാത നന്നായി തന്നെ എഴുതിയിരിക്കുന്നു...അമിതാഭ് ബച്ചനെ പോലുള്ള ഇതിഹാസ നായകന്മാരുള്‍പ്പെടുന്ന ഒരു പരിപാടി നേരില്‍ കാണാന്‍ കഴിഞ്ഞല്ലോ....ആഷ്..,മാധുരി..പ്രിറ്റി..,അഭിഷേക് ബച്ചന്‍..ഇതൊക്കെ കണ്ടിട്ടു എനിക്ക് അസൂയ സഹിക്കണില്ല്യാ ട്ടോ..:)

യാത്രയുടെ അവസാനം ആ ബീച്ചില്‍ നിന്നും ഉടനെ മടങ്ങാനുള്ള ഉള്‍വിളി തോന്നിയത് ദൈവത്തിന്റെ അനുഗ്രഹം തന്നെയാണു...അപകടമൊന്നുമില്ലാതെ തിരിച്ചെത്തിയതില്‍ ആശ്വാസം ട്ടോ..:)

August 21, 2008 2:26 AM


നന്ദകുമാര്‍ said...
പ്രിയാ
അവസാനഭാഗം ഇഷ്ടപ്പെട്ടു. (ഷോ-ക്കു ശേഷം വീട്ടില്‍ വന്നെത്തി,പിറ്റേദിവസത്തെക്കുറിച്ചുള്ള വിവരണം വരെ.) മറ്റൊന്നും ഇഷ്ടമായില്ല. ആദ്യ രണ്ടു പാരഗ്രാഫില്‍ ആവശ്യമില്ലാത്ത വിശദീകരണങ്ങള്‍ തോന്നി.


നന്ദപര്‍വ്വം-

August 21, 2008 3:26 AM


പ്രിയ ഉണ്ണികൃഷ്ണന്‍ said...
അങ്ങനെയല്ല വാല്‍മീകീ “ മക്കളേ നിങ്ങളു പൊയ്ക്കോ ഇവടെ ഉള്ളോര്‍ക്ക് അഹമ്മതി ഇച്ചിരി കൂടുതലാ“ എന്ന് പ്രകൃതീ ഞങ്ങളോട് പറഞ്ഞതാ

മോനേ അരൂപിക്കുട്ടാ വായിക്കണേനു മുന്‍പ് വിചാരിയ്ക്കാന്‍ പോയാല്‍ അങ്ങനിരിയ്ക്കും.ഗതിവിട്ട കവിത ... മനസ്സിലായില്ല. ബയ് ദ ബയ് ന്യൂസിലന്റില്‍ മഴയെത്ത്യോ

ഗോപന്‍ ജീ, അവസാന ചിത്രം ഒരു കൌതുകത്തിന്റെപുറത്ത് എടുത്തതാ

പൊറാടത്ത് നന്ദി ട്ടാ

അനംഗാരി മാഷേ, അപ്പ നിങ്ങളും ഉണ്ടാരുന്നോ അവിടെ? യൂ ടൂ?

മയൂ‍രാ,ഇംഗ്ലീഷ് കലര്‍ത്തിയുള്ള എഴുത്ത് മനപ്പൂര്‍വ്വമാ അതിനൊരു രസം തോന്നുന്നു

കാന്താരിക്കുട്ടി, പടിപ്പുര, സൂര്യോദയം,പാമരന്‍, ബൈജ്ജു, ശ്രീ,, ശ്രീവല്ലഭന്‍,സാണ്ണിക്കുട്ടന്‍, നന്ദി

ചാത്താ,ഓര്‍മ്മവേണം ഓര്‍മ്മ. പിന്നെയ്, പ്രായം നോക്ക്കീല്ലേലും ഡേയ്റ്റ് ഓഫ് ബര്‍ത് നോക്ക്യാ ഇയാളെന്റെ അമ്മാമ്മനേ ആകൂ :)

കാവലാന്‍, കണ്ടിട്ടുണ്ടേല്‍ നേരത്തേ പറയണ്ടേ

ബാബുമാഷേ , തിരുത്തി ട്ടാ.ഗര്‍ഭിണികളല്ലാ ബാക്കിയൊക്കെ.ജി.പി.എസ് ഉണ്ടായിരുന്നില്ല അന്ന്. വഴി കണ്ടു പിടീച്ച് പോകുന്നതല്ലേ ഒരു രസം...

അച്ചായോ അതെന്നെ

യാരിദ്, അതുശെരി, രണ്ടായ്യിട്ടെഴുതാനൊന്നും പറ്റില്ല. വേണേല്‍ രണ്ടായിട്ട് വായിച്ചോ

റെയര്‍ റോസ്, അതെ ആ ഉള്‍വിളി നന്നായീ

നന്ദകുമാര്‍, ഷോയെക്കുറിച്ചുള്ള വിവരണം എന്നതിലുപരി ഇതൊരു യാത്രാവിവരണമാണ്.സോ, ആദ്യരണ്ടു പാരഗ്രാഫുകള്‍ എഴുതിയേ തീരൂ

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.

August 21, 2008 6:50 AM


പൈങ്ങോടന്‍ said...
വിവരണം ഉഷാറായിട്ടുണ്ട്
ഐശ്വര്യാ റായുടെ ഒരു ക്ലോസപ്പു പടം
ഇടാത്തതില്‍ പ്രതിഷേധിച്ച് ഞാനെന്റെ ബ്ലോഗില്‍ നാളെ ഹര്‍ത്താലാചരിക്കുന്നു

August 21, 2008 7:50 AM

ഗോപക്‌ യു ആര്‍ said...
!!!!!!

August 21, 2008 9:16 AM


ജിഹേഷ് said...
സൂപ്പര്‍ വിവരണംസ്...


ഇച്ചിരീം കൂടി സൂം ചെയ്ത് ഇടുക്കാര്‍ന്നു. ഈ പടങ്ങളാണെങ്കീ...ക്ലിക്കീട്ട് വലുതാകുന്നും ഇല്ല :(

August 21, 2008 9:51 AM


krish | കൃഷ് said...
വിവരണം മനോഹരമായിട്ടുണ്ട്.

ഈ പോട്ടങ്ങളെല്ലാം പരിപാടിക്കിടയില്‍ അടുത്ത്നിന്നും എങ്ങനെ ഒപ്പിച്ചു എന്നാലോചിച്ചിരിക്കയായിരുന്നു.
പിന്നല്ലേ ഗ്ലൂ കിട്ടിയത്! ഹമ്പട!!

August 21, 2008 10:28 AM


കണ്ണൂരാന്‍ - KANNURAN said...
അമേരിക്കയില്‍ നടക്കുന്ന പരിപാടികള്‍ക്കൊക്കെ കൃത്യായി പോണം.. പോയാല്‍ മാത്രം പോരാ ഇങ്ങനെ പോസ്റ്റിടുകേം വേണം... :)

August 21, 2008 10:52 AM


Jithendrakumar/ജിതേന്ദ്രകുമര്‍ said...
ഒരു തത്സമയ പ്രക്ഷേപണം പോലെ ആസ്വദിച്ചു. കലക്കന്‍ വിവരണം.

August 21, 2008 11:00 AM


MANIKANDAN [ മണികണ്ഠന്‍‌ ] said...
വിവരണം വളരെ നന്നായിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ അമിതാഭ് തന്നെ. ഒരു പക്ഷെ സ്വന്തം തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ അർപ്പണമനോഭാവവും, ആത്മാർത്ഥതയും ആവണം ജീവിതത്തിന്റെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ആരാധകരുടെ പിന്തുണ അദ്ദേഹത്തിനുണ്ടാവാൻ കാരണം.

August 21, 2008 11:34 AM


OAB said...
എനിക്കിഷ്ടപ്പെടാത്ത വിഷയമായതിനാല്‍ വായ്ച്ചിട്ടില്ല എന്നത് സത്യം മാത്രം. ക്ഷമിക്കുക.

August 21, 2008 12:57 PM


മലമൂട്ടില്‍ മത്തായി said...
വിവരണം നന്നായിടുണ്ട്. ഫോട്ടോകള്‍ കുറച്ചു സൂം ചെയ്തെടുക്കാം എന്നാണ് എന്റെ വിദഗ്ധാഭിപ്രായം. അഭിപ്രായം ഇരുമ്പുലക്ക ഒന്നും അല്ല കേട്ടോ. പിന്നെ എന്റെ അയല്‍പക്കത്ത്‌ താമസിക്കുന്ന പെണ്ണുമ്പിള്ളയെ (മാധുരി ദിക്ഷിട്) പറ്റി നല്ല കാര്യം പറഞ്ഞതിന് നന്ദി.

August 21, 2008 2:33 PM


അരൂപിക്കുട്ടന്‍/aroopikkuttan said...
“ബയ് ദ ബയ് ന്യൂസിലന്റില്‍ മഴയെത്ത്യോ“

സി.ഐ.ഡി.(പ്രിയാ)ഉണ്ണികൃഷ്ണന്‍ എസ്.എസ്.എല്‍.സി!!

:)

August 21, 2008 3:02 PM


നന്ദു said...
നല്ല വിവരണം. :)

August 21, 2008 11:43 PM


തോന്ന്യാസി said...
പിറ്റേന്നത്തെ ന്യൂസില്‍ അറിഞ്ഞു, ഹ്യൂസ്റ്റണില്‍ റെഡ് അലെര്‍ട്ട്. ഗാല്‍‌വെസ്റ്റണ്‍ ബീച്ചില്‍ പേമാരിയും കൊടുംകാറ്റും. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അതിലൊന്നും പെടാതെ തിരിച്ചെത്തിയത് ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍ ....


ഇന്ത്യന്‍ റെയില്‍‌വേയിലെ ലോക്കോ പൈലറ്റുമാരാണോ പ്രകൃതിയുടെ ഗുരുക്കന്‍‌മാര്‍?


നോക്കണ്ട....ഞാന്‍ ഇവിടെയില്ല

August 22, 2008 12:08 AM


സ്നേഹതീരം said...
വിവരണങ്ങള്‍ അസ്സലായി. പ്രിയയ്ക്ക് രസകരമായി കാര്യങ്ങള്‍ പറയാന്‍ പ്രത്യേകിച്ചൊരു കഴിവുണ്ട്. എനിക്കും ഈ പോസ്റ്റ് ഒരുപാട് ഇഷ്ടമായി. അഭിനന്ദനങ്ങള്‍.

August 22, 2008 1:03 AM


sv said...
കാശ് കൊടുക്കാതെ show കണ്ട പോലെ...

നന്നായി

August 22, 2008 4:47 AM


ശിവ said...
ഭാഗ്യവാന്‍ ...ഇവരെയൊക്കെ കാണാന്‍ കഴിഞ്ഞല്ലോ....

ഇത് പോസ്റ്റ് ചെയ്തതിന് നന്ദി...

August 22, 2008 7:50 AM


Sapna Anu B.George said...
ഉഗ്രന്‍..........കലക്കി മകളെ

August 23, 2008 12:34 AM


smitha adharsh said...
നല്ല വിവരണം...എല്ലാം നേരില്‍ കണ്ടപോലെ തോന്നി...ഭാഗ്യവതി!!ഇവരെയൊക്കെ നേരിട്ടു കണ്ടില്ലേ?

August 23, 2008 8:52 AM


അനൂപ്‌ കോതനല്ലൂര്‍ said...
kollaam nalla rasam pakarnnu

August 25, 2008 9:22 AM


PIN said...
ലൈവ്‌ ഷോ അതേ പടി ടെലികാസ്റ്റ്‌ ചെയ്തതുപോലെ വളരെ മനോഹരമായി വിവരിച്ച്‌, ഞങ്ങളേയും അതിൽ പങ്കെടുപ്പിച്ചതിനു..പ്രത്യേകം നന്ദി....

August 25, 2008 1:01 PM


നിഷ്ക്കളങ്കന്‍ said...
വിവരണം ന‌ന്നായി.
എന്തായാലും കുഴപ്പമൊന്നും കൂടാതെ മൊത്തമായി തിരിച്ചെത്തിയല്ലോ.
ഓവര്‍സ്പിഡ് ചെയ്കൊല്ല!

August 27, 2008 11:20 AM


annamma said...
നല്ല വിവരണം

August 28, 2008 1:04 AM


'കല്യാണി' said...
Priya,vivaranam valare nannayirikunnu.vayichappol njanum avide undayirunnile yennoru sumshayam.

August 28, 2008 4:01 AM

keralainside.net said...

this post is being categorised (യാത്രാവിവരണം) by www.keralainside.net.
Thank You..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കൊള്ളാം...
ആശംസകള്‍..

poor-me/പാവം-ഞാന്‍ said...

Dear Priyaji,
Thank you for the detailing of the programme .how do you remember the sequence(were taking note -pre plnned as a raw material!).am jelous of you.cos am famous for my forgetting power.Hope for next up date.Father of www.manjalyneeyam.blogspot.com
www.manjaly-halwa-blogspot.com
with regards Poor me

Typist | എഴുത്തുകാരി said...

കൊള്ളാം നന്നായിരിക്കുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

കുറേ ഉന്റല്ലോ....
നാളെ വായിച്ച് എന്തെങ്കിലും എഴുതാം...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഓണക്കാഴ്ച്ചയായ് കൂടി ഞാന്‍ ഈ പോസ്റ്റ് കാണുന്നു! നന്നായിരിക്കുന്നു.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

ഭൂമിപുത്രി said...

പ്രിയയിൽ ഒരു പത്രറിപ്പോർട്ടറും ഒളിച്ചിരിയ്ക്കുന്നുണ്ടല്ലെ?
ഐശ്വര്യറായ്യിയുടെ ഒരു ക്ലോസപ്പ് പടമില്ലാതെപോയല്ലൊ..
സന്തോഷം നിറഞ്ഞ ഒരോണം ആശംസിയ്ക്കുന്നു

തിരുവല്ലഭൻ said...

hi,
enjoyed ur star gazing. u vave a talent to report events. keep posting, lets know about the life in usa, people, obama.

thiruvallabhan@gmail.com
www.thiruvallabhan.blogspot.com

Unknown said...

നല്ല യാത്രവിവരണം പ്രിയ.പ്രിയയുടെ കവിതകൽ
പോലെ പ്രിയക്ക് യാത്രവിവരണവും നന്നായി ഇണങ്ങുന്നു.

ബ്ലോഗാക്ഷരി said...

കൊള്ളാം നന്നായിരിക്കുന്നു പ്രിയ വിവരണം

Tince Alapura said...

നല്ല വിവരണം!...............ഇഷടപെട്ടു

M. Ashraf said...

യാത്രയില്‍ കൂടെ വന്നതു പോലെ തോന്നി. വിവരണം വായിച്ചപ്പോള്‍. പ്രകൃതി നല്‍കുന്ന സൂചനകളില്‍ മനുഷ്യര്‍ക്ക്‌ തന്നെയാണ്‌ പാഠങ്ങള്‍. നന്ദി

Magician RC Bose said...

അസ്സല്‍ വിവരണം യാത്ര ചെയ്ത് പരിപാടി കണ്ട് വീട്ടില്‍ വന്നതുപോലെ നന്ദി......

Prajeshsen said...

priya petta priya ji
blogil vannathinum comment cheyyan manasukanichathinum
nanni
pinne blogan marudev lokathekku varan vathil thurannathinu m

nalla vakkaukal nirathiya ee blog nannayi ishtappettu sancharam vallathe ishttappedunna oral enna nilayil nannayi ishtappettu

thanks

prajesh sennnnn

umar trivandrum said...

this sounds cool. really exciting stuff. http://rioh.blogspot.com

മഴക്കിളി said...

നന്നായിട്ടുണ്ട്...ആശംസകള്‍...

മണിലാല്‍ said...

ബെസ്റ്റ് വിഷസ്

nakkwt said...

മനോഹരമായിരിക്കുന്നു ...നല്ല ഒതുക്കമുള്ള ഭാഷാശൈലി ....ഗുഡ് Keep it up

AnaamikA said...

nannayittundu..,,

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇതിപ്പൊ കുറേ നാളായല്ലോ ഈ താരസംഗമത്തിന്റെ താരശോഭ... പ്രിയേ, കുറച്ചുനാളായി ഒരു കല്ലിടാന്‍ ചാന്‍സ് നോക്കിയിരിക്കുന്നൂ.... പുതിയ പോസ്റ്റുകളൊന്നും ഇല്ലാത്തോണ്ട് ഇവിടെ തന്നെ ഇട്ടൂ!

HM said...

nalla bhaasha.......

വരവൂരാൻ said...

അതി മനോഹരമായിരിക്കുന്നു വിവരണം
, പ്രോഗ്രാം നേരിട്ട്‌ കണ്ടപോലെ തോന്നി

paarppidam said...

നന്നായിരിക്കുന്നു.വിവരണവും ചിത്രങ്ങളും.

Sureshkumar Punjhayil said...

Valare Nannayirikkunnu. Ashamsakal.

ഹൈവേമാന്‍ said...

വളരെ നന്നായിട്ടുണ്ട് .

ajeesh dasan said...

haaaiiii...
x mas aashamsakal.

ഞാന്‍ ഹേനാ രാഹുല്‍... said...

ഒഴുകിപ്പോകാവുന്ന ഭാഷാപ്രയോഗം.

മണിലാല്‍ said...

മനസ്സില്‍ തട്ടുന്ന പറഞ്ഞുപോക്ക്

അനൂപ് അമ്പലപ്പുഴ said...

oru sarasari malayalikku pokavunnathinu appuramanallo priyayude karakkam....... njagal sadharanakkar kandittum kettittum ulla eathekum sthalathu poyittundo? alappzuha ariyumo? kollam? vayanadu?..... :-)

Anil cheleri kumaran said...

വിവരണനങ്ങള്‍ക്ക് ആദ്യം അല്‍പ്പം വേഗതയുണ്ടായിരുന്നെങ്കിലും പിന്നീട് ശരിയായി. ഐശ്വര്യയുടെ ആരാധികയാണെന്നു തോന്നുന്നല്ലൊ.

ദിനേശന്‍ വരിക്കോളി said...

കൊള്ളാം ...നല്ലതുടക്കം
എല്ലാഭാവുകങ്ങളും നേരുന്നു
സസ്നേഹം.
ദിനേശന്‍വരിക്കോളി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായനയ്ക്ക് നന്ദി

അമ്പലപ്പുഴക്കാരാ, മലയാളിയുടെ ആ സ്ഥിരം സ്വഭാവം കാണിക്കല്ലേ. ഈപറഞ്ഞ 3 സ്ഥലങ്ങളേ ഉള്ളോ കേരളത്തില്‍ ?

yousufpa said...

വിവരണം അത്യുഗ്രന്‍...

സായന്തനം said...

ഹൂസ്റ്റണിലെത്തി പ്രോഗ്രാം കണ്ട പ്രതീതി...നല്ല വിവരണം.

Mahesh Cheruthana/മഹി said...

പ്രിയാ,
താരസംഗമത്തിന്റെ വളരെ നല്ല പോസ്റ്റ് !എന്തായാലും നിങ്ങളുടെ ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍ !!!!!!!!!!!

അരങ്ങ്‌ said...

I could not read completely. But its excellent writing. Agood way of narration. I felt the color and light of the show throuh the lines.....

Shaivyam...being nostalgic said...

പ്രിയ, ഞാന്‍ സുരേഷ് ദുബായ്. വേണുവിന്‍റെ (നിഴല്‍ക്കൂത്ത്) ബ്ലോഗ്ഗില്‍ താങ്കളുടെ comments സ്ഥിരം കാണാറുണ്ട്‌. ഇന്നാണ് പ്രിയയുടെ blog
വായിച്ചത്.

നന്നായിട്ടുണ്ട്. Keep it up!

ശ്രീഇടമൺ said...

വിവരണം നന്നായിട്ടുണ്ട്...
ആശംസകള്‍..*

കെ.കെ.എസ് said...

സഞ്ചാര സാഹിത്യം അസ്സലായിരിക്കുന്നു.

Unknown said...

ഇന്നാ മുഴുവനും വായിച്ചത് വിവരണം കലക്കി

Rani said...

പ്രിയ torontoയിലെ ഷോ കാണാന്‍ പറ്റാഞ്ഞതിലുള്ള വിഷമം ഇപ്പോള്‍ മാറി കേട്ടോ ...നല്ല വിവരണം..

Unknown said...

പ്രിയ ഉണ്ണികൃഷ്ണന്‍ നല്ല വിവരങ്ങള്‍ ,വീതിയുള്ള മറ്റൊരു ടെമ്പ്ലേറ്റ് ഉപയോഗിച്ചുരുന്നുവെങ്കില്‍ എന്ന് തോന്നി പോയി എങ്കില്‍ ഈ ബ്ലോഗ്ഗ് കാണുന്നതിന്‍റെ അഴക്‌ തന്നെ വേറെ ആയേനെ.ഇനിയും വരാം
ഓടോ .എന്റെ ബ്ലോഗ്ഗില്‍ സ്പെയിന്‍ കാഴ്ചകള്‍ കാണാന്‍ വന്നതിനു നന്ദി ഇനിയും വരുമല്ലോ

Unknown said...

mail kittiyo

കല്യാണിക്കുട്ടി said...

nice.....very nice...................serikkum kandathu pole thonni...............

Dreamy man walking said...

Cheers

Jayasree Lakshmy Kumar said...

നല്ല പോസ്റ്റ്. ചിത്രങ്ങളൊന്നും പക്ഷെ, വലുതാക്കി കാണാൻ വയ്യല്ലോ

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

സഞ്ചാരത്തിലൂടെ കുറെ സഞ്ചരിച്ചു. വളരെ സന്തോഷം

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

:)

jaimeahquay said...

The Best 5 Casinos in Henderson | MapYRO
Harrah's Casino is the perfect 속초 출장마사지 place to visit 제주도 출장샵 for a vacation. From the beach to 양주 출장샵 the casino, you will find 충청북도 출장안마 the best slots and table 전주 출장안마 games to